ഇനി ഇരട്ടി കരുത്ത്, ജംഷഡ്പൂരിനെ നേരിടാൻ തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് ഒരു ശുഭകരമായ വാർത്ത പുറത്തേക്ക് വന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. കാരണം വരുന്ന ഞായറാഴ് ച്ചയാണ് ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി കളത്തിലേക്ക് ഇറങ്ങുക.ജംഷെഡ്പൂർ എഫ്സിയാണ് മത്സരത്തിലെ എതിരാളികൾ. കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ പോരാട്ടവും നടക്കുക.

ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ചത്.ആ വിജയം തുടരേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരനായ ദിമിത്രിയോസ് ഡയമന്റിക്കോസ് ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നില്ല.പരിക്ക് കാരണമായിരുന്നു അദ്ദേഹത്തിന് മത്സരം നഷ്ടമായിരുന്നത്.

ഡ്യൂറന്റ് കപ്പിനിടെയായിരുന്നു ദിമിക്ക് പരിക്കേറ്റത്.ഇതോടുകൂടി അദ്ദേഹം തന്റെ ജന്മദേശമായ ഗ്രീസിലേക്ക് തന്നെ മടങ്ങുകയായിരുന്നു.യുഎഇയിലെ പ്രീ സീസണിൽ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല. പിന്നീട് ഈ സീസൺ തുടങ്ങുന്നതിനു മുന്നേ ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പരിക്ക് മാറിയിട്ടുണ്ട്. അദ്ദേഹം കളിക്കാൻ റെഡിയായി കഴിഞ്ഞു.

ഇത് പറഞ്ഞിട്ടുള്ളത് ദിമിത്രിയോസ് തന്നെയാണ്. പക്ഷേ ഇനി വരാനിരിക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുക.ദിമി കളിക്കാൻ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.സ്റ്റാർട്ടിങ്‌ ഇലവനിൽ കളിച്ചിട്ടില്ലെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് റോളിൽ എങ്കിലും ദിമി വരുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിന് ഇരട്ടി കരുത്ത് പകരും എന്ന കാര്യത്തിൽ സംശയമില്ല.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ നേടിയ താരമാണ് ദിമി. ഈ സീസണിലും ആ മികവ് അദ്ദേഹത്തിന് തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷകൾ.അദ്ദേഹം ജംഷെഡ്പൂർ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ഉണ്ടാകാൻ തന്നെയാണ് ഇപ്പോൾ സാധ്യതകൾ ഉള്ളത്.

dimiInjuryKerala Blasters
Comments (0)
Add Comment