ജനുവരിയിൽ ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ എത്തിക്കുന്നു,ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നത് രണ്ട് മേഖലകൾ.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം അവകാശപ്പെടാനുണ്ട്. 9 മത്സരങ്ങൾ പിന്നിട്ടപ്പോൾ 17 പോയിന്റ്കൾ നേടിക്കൊണ്ട് രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.അഞ്ച് വിജയവും രണ്ട് സമനിലയും രണ്ടു തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. എന്നിരുന്നാലും അവസാനത്തെ കുറച്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകിയ പ്രകടനമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.
അതുകൊണ്ടുതന്നെ പുറത്തേക്ക് വരുന്ന റൂമറുകൾ പ്രകാരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചില മാറ്റങ്ങൾ വരുത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചേക്കും. പ്രധാനമായും രണ്ട് മേഖലകളാണ് ശക്തിപ്പെടുത്താൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്. അതായത് പരിക്കുകൾ ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു സമയമാണിത്. മാത്രമല്ല ബാക്കപ്പ് ഓപ്ഷനുകൾ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശയാണ് നൽകുന്നത്.
പ്രതിരോധനിരതാരമായ ഐബൻബാ ഡോഹ്ലിങ് പരിക്ക് മൂലം പുറത്താണ്. ഈ സീസണിൽ അദ്ദേഹം ഇനി കളിക്കില്ല.ജോഷുവ സോറ്റിരിയോയുടെ കാര്യത്തിൽ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. രണ്ട് പാർട്ടികളും പരസ്പര ധാരണയിൽ എത്തിക്കൊണ്ട് അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കുമെന്ന റിപ്പോർട്ടുകൾ സജീവമാണ്.ജീക്സൺ സിംഗ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി വിശ്രമജീവിതത്തിലാണ് ഇപ്പോൾ ഉള്ളത്.അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ സമയമെടുക്കും.
അതുപോലെതന്നെ ആക്സിഡന്റ് കാരണം ഫ്രഡിയും കളത്തിന് പുറത്താണ്.അങ്ങനെ പല താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിക്കുന്നത്. അതുകൊണ്ടുതന്നെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പ്രതിരോധനിരയും മധ്യനിരയും ശക്തിപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്. വിദേശ താരങ്ങളെ ഇനി സൈൻ ചെയ്യാൻ സാധ്യതകൾ ഇല്ല. മറിച്ച് ഇന്ത്യൻ താരങ്ങളെ തന്നെയായിരിക്കും ഈ മേഖലകളിലേക്ക് എത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ.
ഏതൊക്കെ താരങ്ങളെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കും എന്നതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഏതായാലും ഒരുപാട് വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും ബാക്കപ്പ് ഓപ്ഷനുകളായി കൂടുതൽ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ ആയിരിക്കും ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇനി വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് ക്ലബ്ബിനെ കാത്തിരിക്കുന്നത്.പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.