ലൂണയുമില്ല,സോറ്റിരിയോയുമില്ല,കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പദ്ധതികൾ.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് ആദ്യമായി എത്തിച്ച താരങ്ങളിൽ ഒരാളാണ് ജോഷുവ സോറ്റിരിയോ. ഓസ്ട്രേലിയൻ താരമായ ഇദ്ദേഹം ന്യൂകാസിൽ ജെറ്റ്സിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.എന്നാൽ ക്ലബ്ബിനുവേണ്ടി ഒരു മത്സരം പോലും കളിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന്റെ ലഭിച്ചിട്ടില്ല.പ്രീ സീസൺ ട്രെയിനിങ്ങിൽ പരിക്കേറ്റ അദ്ദേഹം ഇപ്പോഴും റിക്കവറി സ്റ്റേജിലാണ്.
അദ്ദേഹത്തിന്റെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കില്ല എന്നാണ് അറിയുന്നത്. മാത്രമല്ല വരുന്ന ജനുവരിയിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തുകൊണ്ട് അദ്ദേഹം ക്ലബ്ബ് വിടുമെന്നും റൂമർ ഉണ്ട്. അതിനേക്കാൾ ഉപരി ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്നത് നായകൻ അഡ്രിയാൻ ലൂണയുടെ പരിക്കാണ്.അദ്ദേഹത്തിന്റെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിട്ടുണ്ട്.
ഇനി അദ്ദേഹത്തിന് മൂന്നുമാസം വിശ്രമം ആവശ്യമാണ്.ഈ സീസണിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചുരുക്കത്തിൽ രണ്ടു വിദേശ താരങ്ങളെ ക്ലബ്ബിന് ലഭ്യമല്ല. അതുകൊണ്ടുതന്നെ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ പദ്ധതികൾക്ക് രൂപം നൽകിയതായി അവരുടെ മീഡിയ പാർട്ണറായ മലയാളത്തിലെ പ്രമുഖ മാധ്യമം വെളിപ്പെടുത്തിയിട്ടുണ്ട്.
മറ്റൊന്നുമല്ല ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വിദേശ താരങ്ങളെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കും.ലൂണയുടെ പകരക്കാരൻ,സോറ്റിരിയോയുടെ പകരക്കാരൻ എന്നിങ്ങനെയാണ് ക്ലബ്ബ് താരങ്ങളെ അന്വേഷിക്കുന്നത്. പക്ഷേ ജനുവരിയിൽ മികച്ച താരങ്ങളെ ലഭിക്കുമോ എന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തന്നെ ആശങ്കയുണ്ട് എന്നുള്ളത് മാത്രമല്ല, സീസണിന്റെ മധ്യത്തിൽ വരുന്ന താരങ്ങൾക്ക് എത്രത്തോളം ടീമിനോടൊപ്പം ഇഴകിച്ചേരാൻ കഴിയും എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ട്.
ലൂണയുടെ അഭാവം വലിയ വിടവാണ്,അദ്ദേഹത്തിന് ഒത്ത ഒരു പകരക്കാരനെ ലഭിക്കുക എന്നത് അസാധ്യമാണ് എന്ന് തന്നെ പറയേണ്ടിവരും. അതുകൊണ്ടുതന്നെ ബാക്കിയുള്ള സീസണിൽ കടുത്ത വെല്ലുവിളികളാണ് ബ്ലാസ്റ്റേഴ്സിന് നേരിടാനുള്ളത്.പെപ്രയുടെ ഫോമില്ലായ്മ ക്ലബ്ബിന് വലിയ തിരിച്ചടി ഏൽപ്പിക്കുന്നുണ്ട്.ചുരുക്കത്തിൽ ഈ സീസണിൽ തിരിച്ചടികൾ മാത്രമാണ് ക്ലബ്ബിന് ലഭിച്ചിട്ടുള്ളത്.