കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറന്റ് കപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്.കൊച്ചിയിൽ വെച്ചാണ് ട്രെയിനിങ് നടക്കുന്നത്. കൂടാതെ യുഎഇയിൽ വെച്ച് ക്ലബ്ബ് പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരങ്ങളും കളിക്കുന്നുണ്ട്. ഭൂരിഭാഗം താരങ്ങളും ക്ലബ്ബിനോടൊപ്പം ഇപ്പോൾ ട്രെയിനിങ് നടത്തുകയും.
അവരവരുടെ ജേഴ്സി നമ്പറുകൾ തന്നെയാണ് ട്രൈനിങ്ങിൽ ഈ താരങ്ങൾ അണിയുന്നത്.അത് പ്രകാരം ലഭ്യമായ താരങ്ങളുടെ ജേഴ്സി നമ്പറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഒന്നാം നമ്പർ ജേഴ്സി ആര് ധരിക്കും എന്നത് വ്യക്തമല്ല. മൂന്നാം നമ്പർ സന്ദീപ് സിംഗ് ആയിരിക്കും. 4 ഹോർമിപാമും 5 ജീക്സൺ സിങ്ങുമാണ് ധരിക്കുക.
രാഹുൽ കെപിയായിരിക്കും ഏഴാം നമ്പർ ജേഴ്‌സിയിൽ ഉണ്ടാവുക.വിബിൻ മോഹനൻ 8,ദിമിത്രിയോസ് 9,അഡ്രിയാൻ ലൂണ 10 എന്നിങ്ങനെയായിരിക്കും ധരിക്കുക.ജോഷുവ സോറ്റിരിയോ 11,ഡാനിഷ് ഫാറൂഖി 13,ഐമാൻ 19,നവോച്ച സിംഗ് 50,അസ്ഹർ 32, സൗരവ് 17 എന്നിവയായിരിക്കും ധരിക്കുക. രണ്ടാം നമ്പർ സെഹീഫും പതിനാലാം നമ്പർ ജസ്റ്റിനും അണിയുമെന്നാണ് സൂചനകൾ.
ഇനിയും താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനുണ്ട്. കൂടുതൽ സൈനിങ്ങുകൾ നമുക്ക് പ്രതീക്ഷിക്കാം. ഈ ജേഴ്‌സി നമ്പറുകൾ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത് മാറിയാലും അത്ഭുതപ്പെടാനില്ല.