കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്ട്രൈക്കർ പൊസിഷനിലേക്കുള്ള സൈനിങ്ങ് പൂർത്തിയാക്കിയിട്ടുണ്ട്.ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മാധ്യമങ്ങൾ എല്ലാവരും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സ്പാനിഷ് താരമായ ജീസസ് ജിമിനസ് ഗ്രീക്ക് ക്ലബ്ബിൽ നിന്നാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. 30 വയസ്സുള്ള ഈ താരം യൂറോപ്പിൽ കളിച്ച പരിചയസമ്പത്തുമായാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത്.
അദ്ദേഹത്തിന്റെ കരിയർ നമുക്കൊന്ന് പരിശോധിക്കാം. കരിയറിൽ ആകെ 237 മത്സരങ്ങളാണ് ഈ താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 66 ഗോളുകളും 31 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ അഞ്ച് സീസണുകളിൽ ആയി 137 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.അതിൽനിന്ന് 51 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ശരാശരി ഒരു മത്സരത്തിൽ 0.37 ആണ് ഗോൾറേഷ്യോ വരുന്നത്.
സ്പെയിനിലെ തേർഡ് ഡിവിഷൻ ക്ലബ്ബായ സിഎഫ് ടലവേരയിലൂടെയാണ് താരം കരിയർ ആരംഭിച്ചിട്ടുള്ളത്. 2017/18 സീസണിലാണ് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. 37 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ അവിടെ നേടി. പിന്നീട് എക്സ്ട്രാക്ലാസ ക്ലബായ Górnik Zabrze ക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്.അവിടെയാണ് അദ്ദേഹം മികച്ച പ്രകടനം നടത്തിയത്.134 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളും 25 അസിസ്റ്റുകളും അദ്ദേഹം നേടി.
പോളണ്ടിലെ ഫസ്റ്റ് ഡിവിഷനിൽ അദ്ദേഹം അവസാനമായി കളിച്ചത് 2021/22 സീസണിലാണ്.21 മത്സരങ്ങൾ ആയിരുന്നു അദ്ദേഹം അവിടെ കളിച്ചിരുന്നത്. പിന്നീട് അമേരിക്കൻ ക്ലബ്ബുകൾ ടോറോന്റോ എഫ്സി,Fc ഡല്ലാസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി താരം കളിക്കുകയായിരുന്നു. പിന്നീടാണ് അദ്ദേഹം ഗ്രീസിലേക്ക് എത്തിയത്. പക്ഷേ വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് അവിടെ കളിക്കാൻ കഴിഞ്ഞത്. കാരണം പരിക്ക് തന്നെയായിരുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിൽ ആയി പരിക്കിന്റെ പ്രശ്നത്താൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇതുമാത്രമാണ് ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യം. പരിക്ക് അദ്ദേഹത്തിന് പാരയാകുമോ എന്ന പേടിയുണ്ട്. എന്നാൽ നിലവിൽ അദ്ദേഹം ഫിറ്റ്നസ് കണ്ടെടുത്തിട്ടുണ്ട്.ഈ ഗ്രീസ് ക്ലബ്ബിനോടൊപ്പം പ്രീ സീസൺ ചെലവഴിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പരിക്കുകൾ ഒന്നുമില്ലെങ്കിൽ ജീസസ് ബ്ലാസ്റ്റേഴ്സിൽ തിളങ്ങും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.