ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മോഹൻ ബഗാൻ വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മുംബൈ സിറ്റിയെ അവർ പരാജയപ്പെടുത്തിയത്.ഇതോടുകൂടി ഐഎസ്എൽ ഷീൽഡ് അവർ സ്വന്തമാക്കി. മുംബൈ സിറ്റിയെക്കാൾ ഒരു പോയിന്റ് അധികം നേടിക്കൊണ്ടാണ് മോഹൻ ബഗാൻ ഇപ്പോൾ ഷീൽഡ് കൈലാക്കിയിട്ടുള്ളത്.
തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഷീൽഡ് ആണ് മോഹൻ ബഗാൻ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്.ഇതോടുകൂടി ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും അവസാനിച്ചു കഴിഞ്ഞു. ഇനി നോക്കൗട്ട് മത്സരങ്ങളാണ് നടക്കാൻ ഉള്ളത്. മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നിവർ നേരിട്ട് സെമിയിലേക്ക് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം ബാക്കിയുള്ള നാല് ടീമുകൾക്ക് പ്ലേ ഓഫ് മത്സരം കളിച്ചുകൊണ്ട് വേണം സെമി ഫൈനൽ യോഗ്യത കരസ്ഥമാക്കാൻ.
അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷ്യ എഫ്സിയാണ്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് ഏപ്രിൽ 19 ആം തീയതിയാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കുന്നവരെ സെമിഫൈനലിൽ കാത്തിരിക്കുന്നത് ഷീൽഡ് ജേതാക്കളാണ്. അതായത് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കഴിഞ്ഞാൽ മോഹൻ ബഗാനയാണ് സെമി ഫൈനലിൽ നേരിടേണ്ടി വരിക.
മറ്റൊരു നോക്കോട്ട് മത്സരത്തിൽ ഗോവയും ചെന്നൈയിൻ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.ഏപ്രിൽ ഇരുപതാം തീയതിയാണ് ആ മത്സരം നടക്കുക. ആ മത്സരത്തിലെ വിജയികൾ സെമിഫൈനലിൽ മുംബൈ സിറ്റിയെയാണ് നേരിടുക. ഇങ്ങനെയാണ് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുന്നത്.
ഏപ്രിൽ 23, 24 എന്നെ തിയ്യതികളിൽ ആയാണ് ആദ്യപാദ സെമിഫൈനൽ മത്സരങ്ങൾ നടക്കുക.ഏപ്രിൽ 28, 29 എന്നീ തീയതികളിൽ ആയാണ് രണ്ടാം പാദ സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറുക. ഏതായാലും കിരീടത്തിലേക്ക് എത്തുക എന്നത് ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമുള്ള ഒരു കാര്യമാവില്ല.