കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.മികച്ച പ്രകടനം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നടത്തുകയും ചെയ്തിരുന്നു. നിറഞ്ഞുകവിഞ്ഞ ആരാധകർക്ക് മുന്നിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.
തന്നെ ഏറ്റവും മികച്ച ആരാധക കൂട്ടമാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത് എന്ന കാര്യത്തിൽ തർക്കങ്ങൾ ഇല്ല. കഴിഞ്ഞ ബംഗളുരുവിനെതിരെയുള്ള മത്സരം വീക്ഷിക്കാൻ വേണ്ടി 35000 ത്തോളം ആരാധകരായിരുന്നു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരുന്നത്. എന്നാൽ കൊച്ചി സ്റ്റേഡിയത്തിലെ ഈ ജനബാഹുല്യം വലിയ ഒരു ദുരന്തത്തിന് വഴിവച്ചേക്കാം എന്ന ഒരു വാണിംഗ് ഇപ്പോൾ ബന്ധപ്പെട്ട അധികാരികൾക്ക് ലഭിച്ചിട്ടുണ്ട്.
ഡാടുക് സെറി വിൻഡ്സർ ജോൺ ആണ് ഒരു ദുരന്ത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നേരത്തെ ഇന്തോനേഷ്യയിൽ ഫുട്ബോൾ മൈതാനത്ത് ഉണ്ടായ ഒരു ദുരന്തം ഉദാഹരണമായി കൊണ്ട് ഇദ്ദേഹം കാണിക്കുകയും ചെയ്തിട്ടുണ്ട്.ഇത്രയും ആരാധകർക്കുള്ള മതിയായ സുരക്ഷകൾ കൊച്ചി സ്റ്റേഡിയത്തിൽ ഇല്ല എന്ന് തന്നെയാണ് AFC ജനറൽ സെക്രട്ടറി ഇപ്പോൾ ആരോപിച്ചിരിക്കുന്നത്.
— KBFC XTRA (@kbfcxtra) September 23, 2023
ഞാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കണ്ടപ്പോൾ, ഒരുപാട് കുടുംബങ്ങളും കുട്ടികളും സ്ത്രീകളുമുണ്ട്.ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കാര്യമാണ്.പക്ഷേ ഇവിടെ മറഞ്ഞിരിക്കുന്ന ഒരു ദുരന്തമുണ്ട്.ഇത്തരം ദുരന്തങ്ങൾ മുമ്പ് സംഭവിച്ചിട്ടുണ്ട്.ഒരു വർഷം മുന്നേ ഇന്തോനേഷ്യയിൽ സംഭവിച്ചത് ഇതിന് ഉദാഹരണമാണ്.അതുകൊണ്ടുതന്നെ ഇനി അത്തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ അനുവദിക്കാൻ കഴിയില്ല.
BLASTER FANS ARE READY FOR THE NEW SEASON!🤯🤩 pic.twitter.com/ZiMvE6pc3K
— BenBlack (@BenBlack_10) September 22, 2023
ദുരന്തം ഏത് നിമിഷവും സംഭവിക്കാം. ഞങ്ങളുടെയും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെയും ഏറ്റവും വലിയ ആശങ്ക ഇതുതന്നെയാണ്.അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇവിടെയുണ്ട്.സുരക്ഷാ സൗകര്യങ്ങളുടെയും കുറവുണ്ട്.നിങ്ങളുടെ സ്റ്റേഡിയത്തിന്റെ ലൊക്കേഷൻ അങ്ങനെയാണ്. സ്റ്റേഡിയത്തിന്റെ തൊട്ടടുത്ത് തന്നെ മെട്രോയുണ്ട്.എല്ലാവർക്കും വരാൻ സാധിക്കും. പക്ഷേ നിങ്ങളുടെ സുരക്ഷാ പദ്ധതികൾ എന്തൊക്കെയാണ് ? Afc ജനറൽ സെക്രട്ടറി ചോദിച്ചു.
Starting the season in style! 😎
— Kerala Blasters FC (@KeralaBlasters) September 24, 2023
📹 Watch our best moments from the opening match of #ISL10! #KBFCBFC #KBFC #KeralaBlasters pic.twitter.com/5OxM3Y5sQW
ഒക്ടോബർ 2022ൽ 125ൽ അധികം ഫുട്ബോൾ ആരാധകർ ഇന്തോനേഷ്യയിലെ മലാങ്ങിൽ കൊല്ലപ്പെട്ടിരുന്നു.കുട്ടികൾ ഉൾപ്പെടെയുള്ളവർ ആയിരുന്നു കൊല്ലപ്പെട്ടിരുന്നത്. മത്സരത്തിൽ പരാജയപ്പെട്ടതോടുകൂടി ഹോം ആരാധകർ മൈതാനത്തേക്ക് ഇറങ്ങുകയായിരുന്നു. ആയിരക്കണക്കിന് ആരാധകര്‍ മൈതാനത്തേക്ക് എത്തിയതോടുകൂടി ഇവരെ പിരിച്ചുവിടാൻ വേണ്ടി പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ പുറത്തു കടക്കാൻ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. ഇങ്ങനെയാണ് 125 ആരാധകർക്ക് ജീവൻ നഷ്ടമായത്.സുരക്ഷാ സൗകര്യങ്ങളുടെ കുറവ് കൊച്ചിയിലുണ്ട് എന്ന് തന്നെയാണ് ഇദ്ദേഹം ആരോപിക്കുന്നത്.