ഒരു പേടിയും വേണ്ട: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പുമായി ക്ലബ്ബ് ഉടമസ്ഥൻ

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കാരണം ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി കഴിഞ്ഞു. പ്രധാനപ്പെട്ട താരമായ സഹലിനെ ഒഴിവാക്കിയതിൽ കടുത്ത അമർഷം ആരാധകർക്കുണ്ട്.അവരത് സോഷ്യൽ മീഡിയയിൽ പ്രകടമാക്കുന്നുമുണ്ട്.

പ്രത്യേകിച്ച് കാര്യമായ സൈനിങ്ങുകൾ ഒന്നും ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ വലിയ എതിർപ്പ് ക്ലബ്ബിനോട് ഉണ്ട്.ട്വിറ്ററിൽ അത് ആരാധകർ പങ്കുവെക്കുന്നുമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥന്മാരിൽ ഒരാളായ നിഖിൽ ബി ട്വിറ്ററിലൂടെ ഇതിനോട് പ്രതികരിച്ചു. വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഒരു പേടിയും വേണ്ട എന്നുള്ള ഒരു ഉറപ്പാണ് നിഖിൽ നൽകിയിട്ടുള്ളത്.

ആരാധകരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചല്ല എല്ലാ തീരുമാനങ്ങളും എടുത്തതെന്ന് എനിക്കറിയാം. കഴിഞ്ഞ മൂന്നുവർഷമായി വിമർശനങ്ങളെ ഞാൻ അംഗീകരിക്കുന്നുണ്ട്.ഞാൻ ഒരിക്കലും വിമർശനങ്ങളിൽ നിന്ന് ഓടി ഒളിക്കാറില്ല.കിരീടം ലഭിച്ചില്ല എന്നത് ശരിയാണ്.പക്ഷേ നമ്മൾ വിജയത്തെ കണ്ടെത്തുക തന്നെ ചെയ്യും.

ക്ലബ്ബിന്റെ ട്രാൻസ്ഫറുകളിൽ വളരെയധികം ആശങ്കയും പേടിയും പ്രകടിപ്പിക്കുന്ന ഒരുപാട് ആരാധകരെ ഞാൻ കണ്ടു.പക്ഷേ നിങ്ങൾ ഒരു പേടിയും പേടിക്കേണ്ടതില്ല. നമ്മൾ എടുത്ത എല്ലാ തീരുമാനങ്ങൾക്കും പരിശീലകന്റെയും സ്പോർട്ടിംഗ് ഡയറക്ടറുടെയും അനുമതിയുണ്ട്. നമ്മൾ കൂടുതൽ കരുത്താർജിക്കും. നമ്മൾ മികച്ചത് ആവുകയും ചെയ്യും, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമയായ നിഖിൽ ട്വിറ്ററിൽ എഴുതിയത്.

ആരാധകർക്ക് ആശ്വാസം നൽകുന്ന ഉറപ്പുകളാണ് ഇത്. കൂടുതൽ മികച്ച വരവുകൾ ക്ലബ്ബിലേക്ക് ഉണ്ടാവും എന്നാണ് ഇതോടെ വ്യക്തമാവുന്നത്.

indian Super leagueKerala Blasters
Comments (0)
Add Comment