ഈ റൂമർ ഇതിപ്പോ എവിടെ നിന്ന് വന്നു?ഓസ്ട്രേലിയയുടെ സൂപ്പർ താരം ജോനസിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി വാർത്ത.

കേരള ബ്ലാസ്റ്റേഴ്സിൽ നിലവിൽ ഒരുപാട് വിദേശ താരങ്ങളുണ്ട്. പരിക്ക് മൂലം വലയുന്ന ക്ലബ്ബിന് കൂടുതൽ താരങ്ങളെ എത്തിക്കേണ്ടി വരികയായിരുന്നു.ജോഷുവ സോറ്റിരിയോ പരിക്കിന്റെ പിടിയിലാണെങ്കിലും ബ്ലാസ്റ്റേഴ്സ് താരമാണ്.മുന്നേറ്റത്തിൽ ദിമി,പെപ്ര എന്നിവർ വിദേശ സാന്നിധ്യങ്ങളായികൊണ്ട് ഉണ്ട്. നായകൻ അഡ്രിയാൻ ലൂണ പരിക്കിന്റെ പിടിയിലാണെങ്കിലും പകരക്കാരനായി കൊണ്ട് ഫെഡോർ ചെർനിച്ചിനെ കൊണ്ടുവന്നിട്ടുണ്ട്.

ഡൈസുകെ സക്കായ് മറ്റൊരു വിദേശ താരമാണ്. പ്രതിരോധനിരയിൽ വിദേശ സാന്നിധ്യങ്ങളായിക്കൊണ്ട് മിലോസ് ഡ്രിൻസിച്ചും മാർക്കോ ലെസ്ക്കോവിച്ചുമുണ്ട്. ഇതിനൊക്കെ പുറമേ പെപ്രക്ക് പരിക്കേറ്റതിനാൽ ജസ്റ്റിൻ ഇമ്മാനുവലിനെ കൂടി ക്ലബ്ബ് തിരികെ വിളിക്കുകയാണ്. അദ്ദേഹവും വിദേശ താരമാണ്. അതുകൊണ്ടുതന്നെ ഇനിയൊരു വിദേശ താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യില്ല എന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞ കാര്യമാണ്.

എന്നാൽ ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു റൂമർ പുറത്തേക്ക് വന്നിട്ടുണ്ട്.ഇതിന്റെ ആധികാരികത തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല. റൂമർ പുറത്തേക്ക് വന്ന സ്ഥിതിക്ക് ഒന്ന് അറിയിക്കുന്നു എന്നുള്ളത് മാത്രം. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയൻ ഡിഫൻഡറായ ഗെതിൻ ജോനസിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് ഇദ്ദേഹം.

അദ്ദേഹത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടടുത്തേക്ക് എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട് എന്നാണ് വാർത്ത. മൂന്ന് വർഷത്തെ ഒരു കരാറിൽ ഇദ്ദേഹം ഒപ്പിടും.കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബിൽ ഏറ്റവും കൂടുതൽ സാലറി സ്വന്തമാക്കുന്ന താരമായി മാറും എന്നൊക്കെയാണ് റിപ്പോർട്ടുകൾ.Umoo Tv യെ ഉദ്ധരിച്ചുകൊണ്ട് Boggie UA എന്നാ ട്വിറ്റർ അക്കൗണ്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷൻ ക്ലബ് ആയ ബോൾട്ടൻ വാണ്ടേഴ്സിന് വേണ്ടിയാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

ഇംഗ്ലണ്ടിൽ നിന്നും മാറണോ എന്ന കാര്യത്തിൽ അദ്ദേഹത്തിന് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഓസ്ട്രേലിയൻ പരിശീലകനുമായി അദ്ദേഹം ഇക്കാര്യത്തിൽ ചർച്ചകൾ ഒക്കെ നടത്തിയിട്ടുണ്ട് എന്നൊക്കെയാണ് പുറത്തേക്ക് വന്നിട്ടുള്ള റിപ്പോർട്ട്. 28 വയസുകാരനായ താരം ഇപ്പോൾ ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരിക, അതും പീക്ക് സമയത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ എന്നൊക്കെ ഈ വാർത്തയിൽ സംശയം ഉണ്ടാക്കുന്ന കാര്യമാണ്.ഏതായാലും ഈ റൂമർ ചിലർക്കിടയിലെങ്കിലും ചർച്ചയായിട്ടുണ്ട്.

Gethin JonesKerala BlastersTransfer Rumour
Comments (0)
Add Comment