ബ്ലാസ്റ്റേഴ്സിൽ നിന്നും മികച്ച ഓഫർ, ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ലാത്തതിനാൽ നിരസിച്ച് സ്പാനിഷ് താരം.
കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങളെ ഒഴിവാക്കിയിരുന്നു. പക്ഷേ അതിനനുസരിച്ചുള്ള ഒരു സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ നടത്തിയിട്ടില്ല. മാത്രമല്ല സഹൽ ഉൾപ്പെടെയുള്ള താരങ്ങൾ ക്ലബ്ബ് വിടാൻ സാധ്യതയുള്ളതും ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്നുണ്ട്.
ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒരുപാട് റൂമറുകൾ പുറത്തേക്ക് വരുന്നുണ്ടെങ്കിലും വലിയ മെച്ചമൊന്നും ഇതിലൊന്നും കാണുന്നില്ല. അത്തരത്തിലുള്ള ഒരു വാർത്ത ഫുട്ബോൾ എക്സ്ക്ലൂസീവ് റിപ്പോർട്ട്. അതായത് സ്പാനിഷ് സെന്റർ ഫോർവേഡ് ആയ വില്ലി ലെഡസ്മക്ക് കേരള ബ്ലാസ്റ്റേഴ്സ് ഒരു മികച്ച ഓഫർ നൽകിയിരുന്നു.പക്ഷേ അത് അദ്ദേഹം നിരസിക്കുകയായിരുന്നു.
അതായത് അദ്ദേഹത്തിന്റെ കുടുംബത്തിന് ഇന്ത്യയോടും ഇന്ത്യയിലെ സാഹചര്യങ്ങളോടും താല്പര്യമില്ല. അതുകൊണ്ടുതന്നെ മറത്തൊന്നും ചിന്തിക്കാതെ ലെഡസ്മ ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നിരസിച്ചു.അതോടെ ആ വാതിലും കൊട്ടിയടക്കപ്പെടുകയായിരുന്നു. 34കാരനായ ഫോർവേഡ് അതിനുശേഷം സ്പാനിഷ് ക്ലബ്ബായ CD ലുഗോയുമായി കരാറിൽ എത്തുകയും ചെയ്തു.
ലാലിഗ ടുവിൽ ഇദ്ദേഹം ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.കോർഡോബ,റയൽ ബെറ്റിസ് സി,റയോ വല്ലക്കാനോ ബി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. വില്ലി ലെഡസ്മയെന്ന ബ്ലാസ്റ്റേഴ്സിന്റെ മോഹം,അത് മോഹം തന്നെയായി അവശേഷിക്കുകയാണ്.