കേരള ബ്ലാസ്റ്റേഴ്സ് കാര്യമായ മാറ്റങ്ങളാണ് ക്ലബ്ബിനകത്ത് ഇപ്പോൾ വരുത്തി കൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ച്, അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡോവൻ എന്നിവർ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. പുതിയ പരിശീലകനായി കൊണ്ട് സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയും ചെയ്തിരുന്നു.
സ്റ്റാറേയുടെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ക്രൂക്ക് വരുമെന്നായിരുന്നു തുടക്കത്തിൽ റിപ്പോർട്ടുകൾ. തായ്‌ലാൻഡ് ക്ലബ്ബിൽ സ്റ്റാറേയെ അസിസ്റ്റ് ചെയ്തിരുന്നത് ക്രൂക്ക് ആയിരുന്നു. എന്നാൽ പുതിയ അസിസ്റ്റന്റ് പരിശീലകനെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.ബിയോൺ വെസ്ട്രോമാണ് ഇനിമുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകൻ.
മികേൽ സ്റ്റാറേക്ക് ദീർഘകാലമായി അറിയുന്ന വ്യക്തിയാണ് ബിയോൺ.സ്വീഡിഷ് പരിശീലകനാണ് ഇദ്ദേഹം. 51 കാരനായ ഇദ്ദേഹം സ്വീഡനിലെ പ്രശസ്ത ക്ലബ്ബായ AIK യുടെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ദീർഘകാലം വർക്ക് ചെയ്ത വ്യക്തിയാണ്.അദ്ദേഹമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.
ഇനി മറ്റൊരു പരിശീലകനെ കൂടി ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.സെറ്റ് പീസ് പരിശീലകനെയാണ് ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ കുറെ കാലമായി സെറ്റ് പീസുകൾ ബ്ലാസ്റ്റേഴ്സിന് ഒരു പ്രശ്നമാണ്. അത് പരിഹരിക്കാൻ ഫെഡറിക്കോ മൊറൈസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. പോർച്ചുഗീസ് പരിശീലകനാണ് മോറൈസ്.AS മൊണാകോയിൽ ഇദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്.ഇദ്ദേഹമാണ് ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്തിട്ടുള്ളത്. ഈ രണ്ടുപേരും കേരള ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.