ഈ ആഴ്ച്ച ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചേക്കാം,6 സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് കാതോർത്തിരിക്കുകയാണ് ആരാധകർ. വേണ്ടത്ര സൈനിങ്ങുകൾ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. മാത്രമല്ല പല താരങ്ങളുടെയും ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പല സംശയങ്ങളും ഉണ്ട്.
ഒരു ആരാധകൻ ട്വിറ്ററിൽ 6 സംശയങ്ങൾ മാർക്കസ് മർഗുലാവോയോട് ചോദിച്ചിരുന്നു. അതിന് ഉത്തരം ഇപ്പോൾ IFT ന്യൂസ് മീഡിയ നൽകിയിട്ടുണ്ട്.അത് ഓരോന്നായി നമുക്ക് നോക്കാം. ഒന്നാമത്തെ ചോദ്യം ഗിവ്സൺ സിങ്ങിന്റെ ഭാവി എന്താണ് എന്നതാണ്.അദ്ദേഹം ഇപ്പോൾ ഫ്രീ ഏജന്റ് ആണ് എന്നതാണ് അതിന്റെ ഉത്തരം. അതായത് താരത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാം.
മറ്റൊരു ചോദ്യം ഏതെങ്കിലും ഗോൾകീപ്പർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ടോ എന്നതാണ്.ലാറ ശർമ എന്ന ഗോൾകീപ്പർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്.അടുത്ത ചോദ്യം കേരള ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് സൈനിങ്ങിന് കുറിച്ചാണ്. ഗോവൻ താരമായ ഐബൻ ബാ ഡോഹ്ലിംഗിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്നത് മാത്രമല്ല അത് നല്ല രൂപത്തിൽ മുന്നോട്ടുപോകുന്നുണ്ട്.
അടുത്ത ചോദ്യം ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്നുള്ളതാണ്. നിലവിൽ തുടരുമെന്ന് നമുക്ക് പറയാം. പക്ഷേ ഒരു ക്ലബ്ബ് അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതാണ് ഇതിന്റെ ഉത്തരം.ഇഷാൻ പണ്ഡിത ഏതെങ്കിലും ക്ലബ്ബുമായി സൈൻ ചെയ്തോ എന്നതാണ് മറ്റൊരു ചോദ്യം. കേരള ബ്ലാസ്റ്റേഴ്സുമായും ചെന്നൈയിൻ എഫ്സിയുമായും അദ്ദേഹം ചർച്ചകൾ നടത്തുന്നുണ്ട്. അദ്ദേഹം ആവശ്യപ്പെടുന്ന സാലറി നൽകാൻ തയ്യാറുള്ള ക്ലബ്ബിലേക്ക് അദ്ദേഹം പോവും.
അവസാനത്തെ ചോദ്യം ഈ ആഴ്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു സൈനിങ്ങ് പ്രഖ്യാപനം പ്രതീക്ഷിക്കാമോ എന്നതാണ്. അതെ എന്നതാണ് അവർ നൽകുന്ന ഉത്തരം. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ എല്ലാം ഈ ചോദ്യോത്തരങ്ങളിൽ നിന്ന് തന്നെ ലഭ്യമാണ്.