കേരള ബ്ലാസ്റ്റേഴ്സ് ഒരു തകർപ്പൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കിയതായി റിപ്പോർട്ട്.
ഒരു മികച്ച ഡിഫൻസ് തന്നെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാനുണ്ട്.ലെസ്ക്കോവിച്ച്,ഹോർമിപാം,പ്രീതം കോട്ടാൽ,പ്രബീർ ദാസ് എന്നിവരൊക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ഉള്ളവരാണ്. പക്ഷേ അപ്പോഴും രണ്ട് സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലേക്ക് ആവശ്യമാണ്.
ഒരു വിദേശ സെന്റർ ബാക്കിനെ കേരള ബ്ലാസ്റ്റേഴ്സിന് വേണം. വിക്ടർ മോങ്കിലിന് പകരക്കാരനായി കൊണ്ടാണ് താരത്തെ വേണ്ടത്. കൂടാതെ ഒരു മികച്ച ലെഫ്റ്റ് ബാക്കിനെയും ടീമിന് ആവശ്യമാണ്. ഇന്ത്യൻ ലെഫ്റ്റ് ബാക്കിനെയാണ് ഇപ്പോൾ ആവശ്യം. പല റൂമറുകളും വന്നിരുന്നു.
Blasters have completed a great Indian signing [LB Star] who is expected to be announced anytime with a transfer fee and after this one left back signing everyone will rate KBFC as one of the best defenses in the ISL this year. A very good LB will happen soon. #footballexclusive
— football exclusive (@footballexclus) July 23, 2023
ഫുട്ബോൾ എക്സ്ക്ലൂസീവ് ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടു. അതായത് ഒരു മികച്ച ഇന്ത്യൻ ലെഫ്റ്റ് ബാക്കിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു എന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ ആ താരത്തിന്റെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.ഒരു മികച്ച ലെഫ്റ്റ് ബാക്കാണ് എന്ന് മാത്രമാണ് അവകാശപ്പെടുന്നത്.
രണ്ടുപേരുകളാണ് സാധ്യതകളായി കൊണ്ട് ഉയർന്നു കേൾക്കുന്നത്. തുടക്കം തൊട്ടേ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്ന ഐബൻബാ ഡോഹ്ലിങ്,സേവിയർ ഗാമ എന്നീ രണ്ട് താരങ്ങളെയാണ് പലരും പ്രവചിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ഒരു മികച്ച ലെഫ്റ്റ് ബാക്കിനെ ക്ലബ്ബിന് ആവശ്യമാണ്.അല്ലെങ്കിൽ അവിടം ദുർബലമായി തുടരും.