ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് അന്വേഷണം മൂന്ന് താരങ്ങളിൽ, വ്യക്തമായ വിവരങ്ങളുമായി മാർക്കസ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് ഇത്തവണ ശക്തമാണ്.സെന്റർബാക്ക് പൊസിഷനിലും റൈറ്റ് ബാക്ക് പൊസിഷനിലും മികച്ച താരങ്ങൾ ഇപ്പോൾ ടീമിൽ ഉണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ഇപ്പോൾ ക്ലബ്ബിന് ആവശ്യമാണ്. കൂടാതെ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു മികച്ച ലെഫ്റ്റ് ബാക്കിനെയാണ്. ഡിഫൻസിലെ ബലഹീനതയായി കൊണ്ട് പലരും വിലയിരുത്തുന്നത് ലെഫ്റ്റ് ബാക്ക് പൊസിഷൻ തന്നെയാണ്.

അതുകൊണ്ടുതന്നെ ലെഫ്റ്റ് ബാക്ക് പൊസിഷനിലെ സൈനിങ്ങ് എന്തായി എന്നത് നിരന്തരം ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്ററായ മാർക്കസ് മർഗുലാവോയോട് ചോദിക്കുന്നതാണ്.ഇപ്പോൾ വ്യക്തമായ വിവരങ്ങൾ അദ്ദേഹം നൽകി കഴിഞ്ഞു. അതായത് കേവലം ഒരു ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.മറിച്ച് മികച്ച ഒരു താരത്തെ കൊണ്ടുവരാനാണ് ക്ലബ്ബിന്റെ പദ്ധതി.

ഇതുവരെ മൂന്നു താരങ്ങൾക്ക് വേണ്ടിയാണ് അന്വേഷണവും ശ്രമവും ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. എന്നാൽ ഈ മൂന്ന് താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. എന്തെന്നാൽ അവരുടെ ക്ലബ്ബുകൾ ഈ താരങ്ങളെ വിൽക്കാൻ താല്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഫീക്ക് പുറമേ സ്വേപ് ഡീലും വാഗ്ദാനം ചെയ്തിരുന്നു.താരങ്ങളെ കൈമാറാൻ ബ്ലാസ്റ്റേഴ്സിന് ഉദ്ദേശമുണ്ടായിരുന്നുവെങ്കിലും നടന്നിട്ടില്ല.

എന്തെങ്കിലും ഒരു സൈനിങ്ങ് ബ്ലാസ്റ്റേഴ്സ് നടത്തില്ല എന്ന് ഇദ്ദേഹം ഉറപ്പിച്ച് പറയുന്നു.നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് 3 ലെഫ്റ്റ് ബാക്ക്മാർ ഉണ്ട്. അതുകൊണ്ടുതന്നെ ധൃതിപ്പെട്ട് ഒരു താരത്തെ പിടിച്ച് സൈൻ ചെയ്യില്ല. നല്ലൊരു താരത്തെ കണ്ടെത്തുന്നത് വരെ കേരള ബ്ലാസ്റ്റേഴ്സ് കാത്തിരിക്കും.ഇതാണ് ലെഫ്റ്റ് ബാക്ക് പൊസിഷനിലെ ഇപ്പോഴത്തെ വ്യക്തമായ വിവരങ്ങൾ.

Kerala BlastersTransfer Rumour
Comments (0)
Add Comment