കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു മികച്ച ലെഫ്റ്റ് ബാക്കിനെ ആവശ്യമുണ്ട്. ഡിഫൻസിൽ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു ലെഫ്റ്റ് ബാങ്കിന്റെ അഭാവം ക്ലബ്ബിനെ അലട്ടുന്നുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തൊട്ടെ ഗോവൻ താരമായ ഐബൻബാ ഡോഹ്ലിംഗിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ആ ശ്രമങ്ങൾ ഇതുവരെ ഫലവത്തായിട്ടില്ല.
അതുകൊണ്ടുതന്നെ ക്ലബ്ബ് മറ്റൊരു താരത്തിനു കൂടി ശ്രദ്ധ നൽകുന്നുണ്ട്.നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായ ഹിറ മൊണ്ടലിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.മാക്സിമസ് ഏജന്റാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
26 വയസ്സുള്ള ഈ താരം ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. ബംഗളൂരു എഫ്സിയിൽ നിന്നായിരുന്നു അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയത്.നേരത്തെ ഈസ്റ്റ് ബംഗാളിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തിയ ഈ താരം 2024 വരെയുള്ള കോൺട്രാക്ടിലാണ് സൈൻ ചെയ്തിട്ടുള്ളത്.
Breaking 🚨 : Kerala Blasters have initiated talks with Hira Mondal for a potential transfer move.Currently he is contracted with Northeast.#Indianfootball #Transfers🇮🇳 #KBFC #MXM pic.twitter.com/slbJeD0HAa
— 𝙈𝘼𝙓𝙄𝙈𝙐𝙎 (@maximus_agent) July 18, 2023
ഇന്ത്യൻ സൂപ്പർ ലീഗിൽ 22 മത്സരങ്ങളാണ് ഹിറ മൊണ്ടൽ കളിച്ചിട്ടുള്ളത്. വലിയ മികവുള്ള താരമൊന്നുമല്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താൻ പറ്റിയ താരമാണ് ഹിറ മൊണ്ടൽ.ഈ റൂമർ എത്രത്തോളം ഫലവത്താവുമെന്നുള്ളത് കാത്തിരുന്നു കാണാം.