ബ്ലാസ്റ്റേഴ്സ് ഒരു പ്രൊഡക്ഷൻ ഹൗസ്, എല്ലാവർക്കും വാരിക്കോരി കൊടുക്കും: രൂക്ഷ വിമർശനവുമായി ആരാധകൻ!

അടുത്തമാസം ഇന്റർ കോണ്ടിനെന്റൽ കപ്പിലാണ് ഇന്ത്യയുടെ ദേശീയ ടീം കളിക്കുന്നത്.രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കേണ്ട വരിക. മൗറീഷ്യസ്,സിറിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.ഹൈദരാബാദിൽ വെച്ചുകൊണ്ടാണ് മത്സരം നടത്തുക. പുതിയ പരിശീലകൻ മനോളോ മാർക്കസിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ പരിശീലകൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എടുത്ത് പറയേണ്ട കാര്യം ഒരൊറ്റ ബ്ലാസ്റ്റേഴ്സ് താരവും ടീമിൽ ഇടം നേടിയിട്ടില്ല എന്നുള്ളതാണ്. മുൻപ് ജീക്സൺ സിംഗ് എങ്കിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു കൊണ്ട് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഈസ്റ്റ് ബംഗാളിന് കൈമാറിയിരുന്നു.

ജീക്സൺ സിംഗ്,സഹൽ,പ്യൂട്ടിയ,ഗിൽ,മഹേശ് എന്നിവരൊക്കെ ഈ ടീമിൽ ഇടം നേടിയിട്ടുണ്ട്.മുൻപ് ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്ന താരങ്ങളാണ് ഇവർ എല്ലാവരും. എന്നാൽ ഈ താരങ്ങളെയെല്ലാം ക്ലബ്ബ് മറ്റു ക്ലബ്ബുകൾക്ക് വിൽക്കുകയായിരുന്നു. ഇന്ന് ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരു താരം പോലും ബ്ലാസ്റ്റേഴ്സിൽ ഇല്ല.ഇക്കാര്യത്തിൽ ആരാധകർക്ക് കടുത്ത അമർഷമുണ്ട്. ഒരു ആരാധകൻ ഇതിനെതിരെ എഴുതിയ കാര്യങ്ങൾ ഇങ്ങനെയാണ്.

‘കേരള ബ്ലാസ്റ്റേഴ്സ് ഒരു പ്രൊഡക്ഷൻ ഹൗസ് പോലെയാണ്. മികച്ച താരങ്ങളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യും. എന്നിട്ട് അവർ നല്ല സമയത്തിലേക്ക് എത്തുന്നതിന് തൊട്ടുമുൻപ് വിൽക്കുകയും ചെയ്യും.ബ്ലാസ്റ്റേഴ്സ് ഒരിക്കലും സെൽഫിഷ് അല്ല.എല്ലാവർക്കും വാരിക്കോരി കൊടുക്കും.നിലവിലെ പ്രൊഡക്ഷൻ ലൈൻ അവസാനിച്ചിട്ടുണ്ട്. അടുത്ത ബാച്ച് ഉടനെ തന്നെ ഉണ്ടാകും ‘ഇതാണ് ഒരു ആരാധകന്റെ നിരീക്ഷണം.

അതായത് മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സ് വിൽക്കുന്നതിനെതിരെയാണ് ഇത്രയധികം പ്രതിഷേധം ഉയർന്നിട്ടുള്ളത്. വളരെ കാലത്തിനു ശേഷമാണ് ഒരു ബ്ലാസ്റ്റേഴ്സ് താരം പോലും ഇല്ലാതെ ഇന്ത്യയുടെസ്‌ക്വാഡ് വരുന്നത്.സഹൽ,ജീക്സൺ തുടങ്ങിയ താരങ്ങളെ വിറ്റതിലൂടെ സാമ്പത്തികപരമായി വലിയ ലാഭം കൈവരിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.

IndiaKerala Blasters
Comments (0)
Add Comment