ബ്ലാസ്റ്റേഴ്സിന്റെ നിരന്തര തലവേദന പരിഹരിക്കണം, പുതിയ പരിശീലകനെ നിയമിക്കാൻ സ്റ്റാറെ!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മികേൽ സ്റ്റാറെയാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയം. രണ്ടു വർഷത്തെ കരാറിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു. അതേപോലെ വലിയ വരവേൽപ്പാണ് ആരാധകർ അദ്ദേഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ അദ്ദേഹത്തിനുള്ള പിന്തുണ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

വരുന്ന ജൂലൈ മാസത്തിൽ താൻ വർക്ക് ആരംഭിക്കുമെന്ന് തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ സ്റ്റാറെ പറഞ്ഞിരുന്നു. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സിലേക്ക് ആകർഷിച്ചത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. ഒന്ന് ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നത്. കിരീടങ്ങൾ നേടുക എന്ന ഒരു മെന്റാലിറ്റിയാണ് അദ്ദേഹത്തെ ക്ലബ്ബിലേക്ക് ആകർഷിച്ചിട്ടുള്ളത്. അതുപോലെതന്നെ മറ്റൊരു കാര്യം ബ്ലാസ്റ്റേഴ്സ് ആരാധകരാണ്.ഇത് രണ്ടുമാണ് തന്നെ അട്രാക്ട് ചെയ്തതെന്ന് സ്റ്റാറെ പറഞ്ഞിരുന്നു.

സ്റ്റാറെയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഇന്ത്യൻ മാധ്യമമായ സ്പോർട്സ് കീഡ പുറത്ത് വിട്ടിരുന്നു.അതിൽ സ്റ്റാറെയുടെ ശൈലിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.സെറ്റ് പീസുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു പരിശീലകനാണ് സ്റ്റാറെ. കഴിഞ്ഞ കുറേക്കാലമായി ബ്ലാസ്റ്റേഴ്സിന്റെ തലവേദനയും ഈയൊരു ഡിപ്പാർട്ട്മെന്റ് തന്നെയാണ്.

സെറ്റ്പീസുകളിലൂടെ ക്ലബ്ബ് ഗോൾ നേടുന്നത് ചുരുക്കമാണ്.സെറ്റ് പീസുകളിലൂടെ ക്ലബ്ബ് ഗോൾ വഴങ്ങുന്നത് അധികവുമാണ്. ഇത് പരിഹരിക്കേണ്ട ഒരു പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് സ്റ്റാറെ ഒരു സെറ്റ് പീസ് പരിശീലകനെ നിയമിക്കാനുള്ള സാധ്യത ഇവിടെയുണ്ട്.ആ തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നു കഴിഞ്ഞു.

ഇനി സെറ്റ് പീസിന് പ്രത്യേകമായി ഒരു പരിശീലകനെ നിയമിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സെറ്റ് പീസിന് സ്റ്റാറെ കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് അറിയാൻ കഴിയുന്നത്. കൂടുതൽ പരിശീലന സെഷനുകൾ അതിനു മാത്രമായി ഉണ്ടായേക്കും. ഏതായാലും സെറ്റ് പീസുകൾ കൃത്യമായി ഉപയോഗപ്പെടുത്താനും എതിരാളികളുടെ സെറ്റ് പീസുകൾക്ക് തടയിടാനും കഴിഞ്ഞാൽ അത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വളരെയധികം ഗുണകരമായിരിക്കും.

Kerala BlastersMikael Stahre
Comments (0)
Add Comment