മൂന്ന് വിദേശ കളിക്കാരെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ട്രാൻസ്ഫർ നീക്കങ്ങൾ

Kerala Blasters likely to offload 3 foriegn players: കലിംഗ സൂപ്പർ കപ്പ് മത്സരങ്ങൾക്കായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഏപ്രിൽ 20-ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രകടനം മോശമായതിനാൽ, സൂപ്പർ കപ്പിൽ ഉയർന്ന നിലവാരം പുലർത്തുന്ന പ്രകടനം പുറത്തെടുത്ത്

സീസൺ മെച്ചപ്പെടുത്തി അവസാനിപ്പിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമാക്കുന്നത്.  അതേസമയം, അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളും കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞു. ആദ്യപടിയായി ഡേവിഡ് കറ്റാല മുഖ്യ പരിശീലകനായി സ്ഥാനം ഏറ്റെടുത്തിരുന്നു. പുതിയ പരിശീലകന്റെ കീഴിൽ സ്‌ക്വാഡിൽ വലിയ മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ കളിച്ച വിദേശ താരങ്ങളിൽ മൂന്ന് പേർ സൂപ്പർ കപ്പിന് ശേഷം ടീം വിടും എന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഇവർ ആരൊക്കെ ആകും എന്ന കാര്യത്തിൽ സൂചനകൾ വന്നു തുടങ്ങുകയും ചെയ്യുന്നു. 

ഘാന ഫോർവേഡ് ക്വാമി പെപ്ര ഈ സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെപ്രക്ക്‌ പുറമേ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിക് കേരള ബ്ലാസ്റ്റേഴ്സ് വിടാനുള്ള സാധ്യതയും ഉയർന്നതാണ്. ഇവരെ കൂടാതെ ഒരു വിദേശ താരം കൂടി സൂപ്പർ കപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറയും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം, ചില സൂപ്പർ വിദേശ താരങ്ങളെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

ചെന്നൈയിൻ എഫ്സിക്ക്‌ വേണ്ടി കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്കോട്ടിഷ് മിഡ്ഫീൽഡർ കോണോർ ഷീൽഡ്സിനായി കേരള ബ്ലാസ്റ്റേഴ്സ് ഓഫർ മുന്നോട്ടു വച്ചിട്ടുണ്ട്. കൂടാതെ സ്പാനിഷ് ഫോർവേഡ് സെർജിയോ കാസ്റ്റലുമായി കേരള ബ്ലാസ്റ്റേഴ്സ് ധാരണയിലായതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ കളിക്കാരുടെ കാര്യത്തിലും ചില നീക്ക് പോക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

Adrian Lunaindian Super leagueKerala Blasters
Comments (0)
Add Comment