കേരള ബ്ലാസ്റ്റേഴ്സ് CAS ലും തോറ്റു, കനത്ത തിരിച്ചടി.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ വിധമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്.ബംഗളൂരു എഫ്സിക്കെതിരെയുള്ള പ്ലേ ഓഫ് മത്സരത്തിൽ ഒരു വിവാദ സുനിൽ ഛേത്രി നേടുകയായിരുന്നു. റഫറി ക്രിസ്റ്റൽ ജോൺ ആ ഗോൾ അനുവദിക്കുകയും ചെയ്തു. ഇത് വിവാദമാവുകയായിരുന്നു.
ഇത് അംഗീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കമായിരുന്നില്ല.തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ നിർദ്ദേശപ്രകാരം കളിക്കളം വിട്ട് മത്സരം ബഹിഷ്കരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ AIFF കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയെടുത്തിരുന്നു. പരിശീലകൻ വുക്മനോവിച്ചിന് 10 മത്സരങ്ങളിൽ നിന്ന് വിലക്കും പിഴയും ചുമത്തുകയായിരുന്നു. ക്ലബ്ബിന് നാല് കോടി രൂപ പിഴയായി കൊണ്ട് ചുമത്തി.
ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ലോക കായിക കോടതിയിൽ അപ്പീൽ നൽകിയിരുന്നു.CAS ലായിരുന്നു അപ്പീൽ നൽകിയിരുന്നത്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ അവർ തള്ളിക്കളഞ്ഞിട്ടുണ്ട്.ഈ കേസിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ നാല് കോടി രൂപ നിർബന്ധമായും AIFFന് കേരള ബ്ലാസ്റ്റേഴ്സ് നൽകേണ്ടതുണ്ട്. രണ്ട് ആഴ്ചക്കകം ഈ തുക ബ്ലാസ്റ്റേഴ്സ് അടക്കണം എന്നാണ് വിധി.
മാത്രമല്ല കോടതിയുമായി ബന്ധപ്പെട്ട ഉണ്ടായ ചിലവുകൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് വഹിക്കണം. ചുരുക്കത്തിൽ എല്ലാ നിലക്കും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ് ഏറ്റിട്ടുള്ളത്. കഴിഞ്ഞ സീസണൽ മത്സരം ബഹിഷ്കരിച്ചത് തെറ്റായിപ്പോയി എന്ന് തന്നെയാണ് CASഉം ഇവിടെ കണ്ടെത്തിയിട്ടുള്ളത്.ഉടൻതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഈ വലിയ തുക പിഴയായി കൊണ്ട് അടച്ചേക്കും.
ഈ സീസണിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ പുറത്തെടുത്തിരുന്നുവെങ്കിലും ഇപ്പോൾ മോശം പ്രകടനമാണ് നടത്തുന്നത്.ഇന്നത്തെ മത്സരത്തിൽ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വിജയം അനിവാര്യമായ ഒരു മത്സരത്തിലേക്കാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.