ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് ലൂസിയാനോ വിയേറ്റയോ? മെർഗുലാവോയുടെ പ്രതികരണം!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.അതിന്റെ ഔദ്യോഗിക ഫിക്സ്ച്ചർ ഇന്നലെ പുറത്തുവന്നിരുന്നു.ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം കളിക്കുന്നത് സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.
എന്നാൽ ഇതുവരെ വിദേശ സ്ട്രൈക്കറുടെ സൈനിങ് പൂർത്തിയാക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. നിലവിൽ ഒരു സൗത്ത് അമേരിക്കൻ യുവ താരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മെർഗുലാവോ പറഞ്ഞിരുന്നു.ഇതുമായി ബന്ധപ്പെട്ട ഒരു റൂമർ ഇന്നലെ പുറത്തേക്ക് വരികയും ചെയ്തിരുന്നു.അർജന്റൈൻ സ്ട്രൈക്കർ ലൂസിയാനോ വിയറ്റോക്ക് വേണ്ടിയാണ് ക്ലബ്ബ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റൂമർ.
ലൂസിയാനോ വിയറ്റോ ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ എന്ന് മാർക്കസിനോട് ചോദിക്കപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചാൽ താൻ അത്ഭുതപ്പെടും എന്നായിരുന്നു മെർഗുലാവോ പറഞ്ഞിരുന്നത്. അതായത് വിയറ്റോയേ ലഭിക്കുക എന്നുള്ളത് നിലവിൽ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഖാദിസിയക്ക് വേണ്ടിയാണ് നിലവിൽ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ഇത്തവണ ഒന്നാം ഡിവിഷനിലേക്ക് പ്രമോഷൻ നേടാൻ അവർക്ക് കഴിഞ്ഞിരുന്നു.
അർജന്റൈൻ താരമായ വിയേറ്റോ അവരുടെ അണ്ടർ 20 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.വിയ്യാറയൽ,അത്ലറ്റിക്കോ മാഡ്രിഡ്,സെവിയ്യ,വലൻസിയ,അൽ ഹിലാൽ,ഫുൾഹാം തുടങ്ങിയ ഫുട്ബോൾ ലോകത്തെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. ഇദ്ദേഹത്തെ സ്വന്തമാക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
അതുകൊണ്ടുതന്നെ അദ്ദേഹമാണ് വരുന്നുണ്ടെങ്കിൽ അത്ഭുതപ്പെടേണ്ടി വരും. പക്ഷേ ബ്ലാസ്റ്റേഴ്സ് ഒരു സൗത്ത് അമേരിക്കൻ താരത്തിന് വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഉറപ്പാണ്.എത്രയും പെട്ടെന്ന് സൈനിങ്ങ് പൂർത്തിയാക്കാൻ ആയിരിക്കും ക്ലബ്ബ് ശ്രമിക്കുക.