മുൻ മാഞ്ചസ്റ്റർ സിറ്റി താരം ലൂക്ക് ബ്രാറ്റൺ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് മാർക്കസ് മർഗുലാവോ.
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ വരുന്നുണ്ട്. പല റൂമറുകളും ഒന്നുമാവാതെ പോവുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു റൂമറാണ് ഇന്നലെ പ്രചരിച്ചിട്ടുള്ളത്. മുൻ മാഞ്ചസ്റ്റർ സിറ്റി ലൂക്ക് ബ്രാറ്റൺ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എന്നായിരുന്നു വാർത്ത.ഷാനെൻ എന്ന ഫുട്ബോൾ നിരീക്ഷകനായിരുന്നു ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
33 വയസ്സുള്ള ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ഓസ്ട്രേലിയൻ താരമാണ്. നേരത്തെയും ഇദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരും എന്ന റൂമറുകൾ ഉണ്ടായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമായിരുന്നു ദീർഘകാലം ഇദ്ദേഹം.കൂടാതെ ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. നിലവിൽ മറ്റൊരു ഓസ്ട്രേലിയൻ ക്ലബ്ബായ സിഡ്നി എഫ്സിയുടെ താരമാണ് ഇദ്ദേഹം. ഇദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു റൂമർ.
Luke Brattan to Kerala Blasters is untrue.#IndianFootball #ISL #Transfers #KBFC
— Marcus Mergulhao (@MarcusMergulhao) July 31, 2023
എന്നാൽ ഈ റൂമറിനെ ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്ററായ മാർക്കസ് മർഗുലാവോ മുളയിലെ നുള്ളി കളഞ്ഞിട്ടുണ്ട്. ഈ റൂമർ തികച്ചും അസത്യമാണ് എന്നാണ് മാർക്കസ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല നിലവിൽ മിഡ്ഫീൽഡിലേക്ക് വിദേശ താരത്തെ ക്ലബ്ബ് എത്തിക്കാനുള്ള സാധ്യതയില്ല. സ്ട്രൈക്കർ പൊസിഷനാണ് ഇപ്പോൾ ക്ലബ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്.
ലൂക്ക് ബ്രാറ്റണെ ലഭിക്കുകയാണെങ്കിൽ അത് വലിയൊരു കാര്യം തന്നെയായിരിക്കും. ഇപ്പോൾ അദ്ദേഹം വന്നില്ലെങ്കിലും ഭാവിയിൽ അദ്ദേഹം വരുമോ എന്നത് ആരാധകർക്ക് ആകാംക്ഷയുണ്ടാക്കുന്ന കാര്യമാണ്.