ഒന്നാം സ്ഥാനം.!കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങി ദിമി-ലൂണ കൂട്ടുകെട്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് കളിച്ചിരുന്നില്ല.പരിക്ക് കാരണമായിരുന്നു അദ്ദേഹം പുറത്തിരുന്നത്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തിയിരുന്നു. പകരക്കാരന്റെ വേഷത്തിലാണ് ദിമി ഒരിക്കൽ കൂടി കളത്തിൽ എത്തിയത്.

ദിമി വന്നതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഊർജ്ജം ലഭിച്ചത്. അതുകൊണ്ടുതന്നെയാണ് ഗോൾ പിറന്നതും.ലൂണ പുറകിലേക്ക് നീക്കി നൽകിയപ്പോൾ ദിമി ലൂണയിലേക്ക് തന്നെ എത്തിക്കുകയായിരുന്നു. വളരെ വേഗത്തിൽ ഈ ഉറുഗ്വൻ സൂപ്പർതാരം ഫിനിഷ് ചെയ്തു. ആ ഗോളിലാണ് ജംഷെഡ്പൂർ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

ദിമിയും ലൂണയും ചേർന്നുകൊണ്ടുള്ള ഗോൾവേട്ട ഈ സീസണിലും ആരംഭിച്ചുകഴിഞ്ഞു.അതും രണ്ടുപേരും ഒരുമിച്ച ആദ്യ മത്സരത്തിൽ.കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഏതാണ് എന്ന് ചോദിച്ചാൽ ദിമി-ലൂണ കൂട്ടുകെട്ടാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും. എന്തെന്നാൽ കണക്കുകൾ അതിന് തെളിവാണ്. കഴിഞ്ഞ സീസണിൽ ദിമിയും ലൂണയും ഒരുമിച്ച് ചേർന്നുകൊണ്ട് ആകെ നേടിയത് അഞ്ചു ഗോളുകളാണ്.

കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഒന്നുകിൽ ദിമിയുടെ അസിസ്റ്റിൽ നിന്ന് ലൂണ ഗോൾ നേടുന്നു, അല്ലെങ്കിൽ ലൂണയുടെ അസിസ്റ്റിൽ നിന്ന് ദിമി ഗോൾ നേടുന്നു, ഇങ്ങനെ രണ്ടുപേരും ചേർന്നുകൊണ്ട് കഴിഞ്ഞ സീസണിൽ ആകെ നേടിയത് 5 ഗോളുകളാണ്. കഴിഞ്ഞ സീസണിൽ ഏത് കൂട്ടുകെട്ടും 5 ഗോളുകൾ നേടിയിട്ടില്ല.ദിമി-ലൂണ സഖ്യം തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാമത്.

കഴിഞ്ഞ സീസണൽ എവിടെ അവസാനിപ്പിച്ചുവോ അവിടെ നിന്ന് ഈ സീസണിൽ രണ്ടുപേരും തുടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ സമയം മാത്രമാണ് കഴിഞ്ഞ മത്സരത്തിൽ ഈ രണ്ടു താരങ്ങളും ഒരുമിച്ച് കളത്തിൽ ചെലവഴിച്ചത്.അപ്പോഴേക്കും ഒരു ഗോൾ പിറന്നു കഴിഞ്ഞു.രണ്ടുപേരും കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടു പോകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Adrian LunaDimitriosKerala Blasters
Comments (0)
Add Comment