അഡ്രിയാൻ ലൂണക്ക് മുംബൈയിൽ നിന്നും ഓഫർ,ദിമിക്ക് മറ്റ് ഓഫറുകൾ,രണ്ട് പേരും ക്ലബ്ബ് വിടാൻ സാധ്യത!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ക്ലബ്ബിന്റെ കിരീട വരൾച്ചക്ക് വിരാമം കുറിക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ക്ലബ്ബിന് ഒന്ന് ഉടച്ച് വാർക്കാൻ ഇപ്പോൾ മാനേജ്മെന്റ് തീരുമാനച്ചിട്ടുണ്ട്.കാതലായ മാറ്റങ്ങൾ ക്ലബ്ബിനകത്ത് സംഭവിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

മലയാളത്തിലെ ചില മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഒരു വലിയ അഴിച്ചു പണിക്ക് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒരുങ്ങിക്കഴിഞ്ഞു. സൂപ്പർ താരങ്ങളായ അഡ്രിയാൻ ലൂണ,ദിമി എന്നിവരെ പോലും ക്ലബ്ബിന് നഷ്ടമായേക്കും. അത്തരത്തിലുള്ള സൂചനകൾ ഡയറക്ടറായ നിഖിൽ തന്നെ നൽകിയിരുന്നു. രണ്ടുപേരും ട്രാൻസ്ഫർ വിന്റോയിൽ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല.

ലൂണയുടേയും ദിമിയുടേയും ക്ലബ്ബ്മായുള്ള കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷൻ ലൂണയുടെ കാര്യത്തിൽ ലഭ്യമായിരുന്നു. അത് ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ലൂണക്ക് ക്ലബ്ബ് വിട്ട് പോകാനുള്ള അധികാരമുണ്ട്. അത് ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയുള്ളത്.

അതായത് അഡ്രിയാൻ ലൂണക്ക് ഒരു ഓഫർ മുംബൈ നൽകിയിട്ടുണ്ട്. മാത്രമല്ല ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീയും നൽകാൻ അവർ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇവിടെ തീരുമാനം കൈക്കൊള്ളേണ്ടത് ലൂണയാണ്.അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ ക്ലബ്ബ് കൈവിടേണ്ടിവരും.സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുള്ള താരം കൂടിയാണ് ലൂണ.അതുകൊണ്ടുതന്നെ സിറ്റി ഗ്രൂപ്പുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്.

ഇനി ദിമിയുടെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹത്തിന് പ്രധാനമായും രണ്ട് ഓഫറുകളാണ് ലഭിച്ചിട്ടുള്ളത്.ബംഗളുരു,ഈസ്റ്റ് ബംഗാൾ എന്നിവരാണ് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് പുതുക്കാൻ നൽകിയതിനേക്കാൾ മികച്ച ഓഫറുകളാണ് ഈ രണ്ട് ക്ലബ്ബുകളും താരത്തിന് നൽകിയിട്ടുള്ളത്.അത്കൊണ്ട് തന്നെ ദിമി ബ്ലാസ്റ്റേഴ്സിന്റെ ഓഫറിന് വലിയ പ്രാധാന്യം നൽകിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ ലൂണയും ദിമിയും ക്ലബ്ബ് വിടാനുള്ള സാധ്യതകളെ നമുക്ക് ഒരു കാരണവശാലും എഴുതിത്തള്ളാൻ കഴിയില്ല.

Adrian LunaDimitriosKerala Blasters
Comments (0)
Add Comment