ഹേയ് അലക്സ.. സമയമെന്തായി? ഇഷാൻ പണ്ഡിതയുടെ കാര്യത്തിൽ നിർണായക സൂചനകൾ നൽകി കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നിന്നും പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ആകെ 6 മത്സരങ്ങൾ കളിച്ചപ്പോൾ നാലെണ്ണത്തിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി. എല്ലാം മത്സരങ്ങളിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.പോയിന്റുകൾ ഡ്രോപ്പ് ചെയ്തത് ഒക്കെ തന്നെയും ചെറിയ ചില പിഴവുകൾ കാരണമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്ന ഒന്ന് ക്വാമെ പെപ്രയുടെ ഫോമില്ലായ്മ തന്നെയാണ്. ക്ലബ്ബിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കറായ ഇദ്ദേഹം ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. എന്നാൽ ആറു മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോളോ ഒരു അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ഇത് ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണ്.

പ്രധാനപ്പെട്ട സ്ട്രൈക്കർ ഗോൾ അടിക്കാത്തതുകൊണ്ടുതന്നെ മറ്റുള്ളവരെ ആശ്രയിച്ച് പലപ്പോഴും ക്ലബ് മുന്നോട്ടുപോകുന്നത്.ദിമി തിരിച്ചുവരവിൽ ഗോളുകൾ നേടുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്.പെപ്ര കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും ഗോളുകൾ കണ്ടെത്താൻ കഴിയുന്നില്ല.ഒരു സ്ട്രൈക്കർക്ക് ഗോളടിക്കാൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും വിമർശനങ്ങൾ ഏൽക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

ഇന്ത്യൻ സ്ട്രൈക്കറായ ഇഷാൻ പണ്ഡിത ബെഞ്ചിൽ ഇരിക്കുകയാണ്.മത്സരത്തിന്റെ അവസാനത്തിൽ കുറച്ച് മിനുട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് പലപ്പോഴും ലഭിക്കാറുള്ളത്.എന്നാൽ അടുത്ത മത്സരത്തിൽ ഇഷാൻ പ്രധാന സ്ട്രൈക്കർ ആയി കൊണ്ട് തന്നെ ഇറങ്ങാൻ സാധ്യതയുണ്ട്. അതിന്റെ ഒരു സൂചന തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നൽകി കഴിഞ്ഞിട്ടുണ്ട്.

ഇഷാൻ പണ്ഡിതയുടെ ഒരു പോസ്റ്ററാണ് ഇവർ ഇറക്കിയിട്ടുള്ളത്.അതിൽ ക്ലോക്കിന്റെ ചിത്രവുമുണ്ട്.ഹേയ് അലക്സ..സമയമെന്തായി എന്നാണ് അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് അവർ നൽകിയിരിക്കുന്നത്.അതായത് ഇഷാന് കൂടുതൽ സമയം നൽകാനുള്ള സമയം വന്നെത്തി എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. അടുത്ത മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യും എന്നാണ് നമുക്ക് ഇതിൽ നിന്നും ഊഹിച്ചെടുക്കാൻ സാധിക്കുക.

Ishan PanditaISLKerala Blasters
Comments (0)
Add Comment