കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ കുറിച്ചുള്ള കാര്യങ്ങളാണ് ആരാധകർ ഏറ്റവും കൂടുതൽ തേടി നടക്കുന്നത്.സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.17 വർഷത്തെ എക്സ്പീരിയൻസ് ഇദ്ദേഹത്തിന് അവകാശപ്പെടാനുണ്ട്. പ്രൊഫഷണൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത ഇദ്ദേഹം പരിശീലകൻ എന്ന നിലയിലാണ് തിളങ്ങിയത്.
ഈ പരിശീലകന്റെ കളി ശൈലി എങ്ങനെയാകും? ഇത് ആരാധകർക്ക് അറിയേണ്ട ഒരു കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വിശകലനം ബ്ലാസ്റ്റേഴ്സ് ആരാധകൻ ട്വിറ്ററിൽ നടത്തിയിട്ടുണ്ട്.അതൊന്ന് നോക്കാം.സ്റ്റാറെ എന്ന പരിശീലകനിൽ നിന്ന് നമ്മൾ 3-4-3 എന്ന ഒരു ഫോർമേഷനാണ് പ്രതീക്ഷിക്കേണ്ടത്.ഇദ്ദേഹം പലപ്പോഴും ഉപയോഗപ്പെടുത്തുന്ന ഒരു ഫോർമേഷൻ ഇതാണ്.
മൂന്ന് പ്രതിരോധനിര താരങ്ങളാണ് ഉണ്ടാവുക. മധ്യനിരയിൽ നാല് താരങ്ങളെയും മുന്നേറ്റ നിരയിൽ മൂന്ന് താരങ്ങളെയും ഇദ്ദേഹം അണിനിരത്തും.പ്രതിരോധത്തിൽ ഒരു സ്റ്റോപ്പർ ബാക്ക് എന്തായാലും ഉണ്ടാകും.ഫുൾ ബാക്കുമാർക്ക് വളരെയധികം ജോലിയുള്ള ഒരു ഫോർമേഷനാണ് ഇദ്ദേഹം ഒരുക്കാറുള്ളത്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ ഫുൾ ബാക്കുമാർക്ക് റോൾ ഉണ്ടാകും.
2 ഡിഫൻസീവ് മിഡ്‌ഫീൽഡർമാരെ ഇദ്ദേഹം അണിനിരത്തും. പ്രതിരോധത്തിൽ മൂന്ന് താരങ്ങളെ ഉള്ളുവെങ്കിലും ഈ ഡിഫൻസീവ് മിഡ്‌ഫീൽഡർമാർ കൂടിച്ചേരുമ്പോൾ അത് അഞ്ചായി ഉയരും. കൂടാതെ പ്രതിരോധത്തിലെ അറ്റാക്കിങ് മിഡ്‌ഫീൽഡർമാർക്ക് വലിയ റോൾ ഉണ്ടാകും.അത്പോലെ തന്നെ വളരെയധികം അക്യുറസി ഉള്ള വിങ്ങർമാരെയാണ് ഇദ്ദേഹത്തിന് ആവശ്യമുള്ളത്.
സ്ട്രൈക്കർ നിർബന്ധമായും ക്ലിനിക്കൽ ആയിരിക്കണം.ചെറിയ ഒരു അവസരം പോലും ഗോളാക്കാൻ സാധിക്കുന്ന താരമായിരിക്കണം സ്ട്രൈക്കർ. അതുപോലെതന്നെ എല്ലാ താരങ്ങളിൽ നിന്നും ഇദ്ദേഹം ഡിമാൻഡ് ചെയ്യുന്നത് ഉയർന്ന വർക്ക് റേറ്റാണ്. ചുരുക്കത്തിൽ എല്ലാ താരങ്ങൾക്കും നല്ല പണിയെടുക്കേണ്ടി വരുമെന്നർത്ഥം.അറ്റാക്കിങ് ശൈലിയുള്ള,അഗ്രസീവായ ഒരു പരിശീലകൻ തന്നെയാണ് ഇദ്ദേഹം.ഇനി ബ്ലാസ്റ്റേഴ്സിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ എന്തൊക്കെയാവും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.