കേരള ബ്ലാസ്റ്റേഴ്സിന് എവിടെയാണ് പിഴച്ചത്? കാരണങ്ങൾ നിരത്തി ബ്ലാസ്റ്റേഴ്സ് ആരാധകർ!
ഇന്നലെ കലിംഗ സൂപ്പർ കപ്പിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ ജംഷഡ്പൂർ എഫ്സി പരാജയപ്പെടുത്തിയത്. മത്സരത്തിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അർഹിച്ച തോൽവിയാണ് ഏറ്റുവാങ്ങിയത് എന്ന് പറയേണ്ടിവരും.
ജംഷെഡ്പൂരിന് വേണ്ടി ചീമ ഇരട്ട ഗോളുകൾ നേടുകയായിരുന്നു. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പെനാൽറ്റിയിലൂടെ ദിമി ഇരട്ട ഗോളുകൾ നേടിയിരുന്നു.പക്ഷെ ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വരികയായിരുന്നു. അങ്ങനെ സൂപ്പർ കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തു.ജംഷെഡ്പൂർ സെമിഫൈനൽ പ്രവേശനം സാധ്യമാക്കി.
എവിടെയാണ് ഇന്നലത്തെ മത്സരത്തിൽ ക്ലബ്ബിന് പിഴച്ചത്.അതിന്റെ കാരണങ്ങൾ ആരാധകർ കണ്ടെത്തിയിട്ടുണ്ട്. ഒന്നാമതായി കൊണ്ട് ആരാധകർ ഏറ്റവും ചൂണ്ടിക്കാണിച്ചിട്ടുള്ളത് താരങ്ങളുടെ മെന്റാലിറ്റി തന്നെയാണ്. വിജയിക്കണമെന്ന ആവേശത്തോടുകൂടി താരങ്ങൾ കളിച്ചിട്ടില്ല. ഈ മത്സരത്തിന് വലിയ പ്രാധാന്യമൊന്നും നൽകാതെയാണ് പല താരങ്ങളും കളിച്ചിട്ടുള്ളത്.ദിമി മാത്രമാണ് നല്ല മെന്റാലിറ്റി കാണിച്ചത് എന്നാണ് ചിലർ ചൂണ്ടി കാണിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ മെന്റാലിറ്റിയെയും ആരാധകർ വിമർശിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ഫ്രണ്ട്‌ലി മത്സരം പോലെയാണ് സൂപ്പർ കപ്പിനെ കണ്ടത്.ഇന്നലത്തെ തോൽവിക്ക് ശേഷം അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. മറ്റൊരു കാരണം താരങ്ങളെല്ലാവരും പരിക്കിനെ പേടിച്ച് സൂക്ഷിച്ചാണ് കളിച്ചത്.അതായത് ഏറ്റവും മികച്ച രീതിയിൽ ഉള്ള പ്രകടനം ആരും പുറത്തെടുത്തില്ല.
മറ്റൊന്ന് പ്രബീർ ദാസിന്റെ മോശം പ്രകടനമാണ്.അദ്ദേഹത്തിന് ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല.സക്കായിയും പ്രബിറും ഒരുമിച്ച് കളിക്കുന്നത് ഗുണകരമായില്ല എന്നാണ് അഭിപ്രായം. മാത്രമല്ല ഇവാന്റെ ടാക്ക്റ്റിക്സ് ഒന്നും ഫലം കണ്ടിട്ടില്ല. ജംഷെഡ്പൂർ കാഴ്ച്ച വെച്ച വിജയിക്കാനുള്ള ആവേശം ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ ഇല്ലായിരുന്നു എന്നത് തന്നെയാണ് യാഥാർത്ഥ്യം.