അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരെ കൊണ്ടുവരും എന്നത് ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ചൂടേറിയ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. കാരണം ലൂണ എന്ന താരം കേരള ബ്ലാസ്റ്റേഴ്സിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് നമുക്കെല്ലാവർക്കും അറിയാം.അത് നികത്താനാവാത്ത നഷ്ടമാണ്. പക്ഷേ പരമാവധി നികത്താൻ നോക്കേണ്ടത് ക്ലബ്ബിന്റെ കടമയാണ്.അല്ലെങ്കിൽ ഈ സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ബുദ്ധിമുട്ട് അനുഭവിച്ചേക്കും.
അതുകൊണ്ടുതന്നെ നിരവധി റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.ലൂണയുടെ സ്ഥാനത്തേക്ക് പല താരങ്ങളുടെയും പേരുകൾ ഉയർന്നു കഴിഞ്ഞു.ഇതെല്ലാം തന്നെ ആരാധകർ കേവലം റൂമറുകൾ മാത്രമായി കൊണ്ട് തന്നെയാണ് പരിഗണിക്കുന്നത്.ഇതിനിടെ മറ്റൊരു സാധ്യതയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിലേക്ക് മോഹൻ ബഗാൻ സൂപ്പർതാരത്തെ എത്തിക്കുമോ എന്നതാണ് ചർച്ച ചെയ്യപ്പെടുന്ന കാര്യം.
ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെയധികം എക്സ്പീരിയൻസ് ഉള്ള താരമാണ് ഹ്യൂഗോ ബോമസ്. എഫ്സി ഗോവക്ക് വേണ്ടിയും മുംബൈ സിറ്റിക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.ഇപ്പോൾ മോഹൻ ബഗാന്റെ താരമാണ്.എന്നാൽ ഈ സീസണിൽ യഥാർത്ഥ മികവിലേക്ക് ഉയരാൻ ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർക്ക് സാധിച്ചിട്ടില്ല.ഈ സീസണിൽ 8 മത്സരങ്ങൾ കളിച്ച താരം കേവലം ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രകടനത്തിൽ മോഹൻ ബഗാൻ മാനേജ്മെന്റ് അസംതൃപ്തരാണ്.
ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകനായ യുവാൻ ഫെറാണ്ടോയെ പുറത്താക്കിക്കൊണ്ട് പഴയ പരിശീലകനായ ഹബാസിനെ അവർ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ ബോമസിന് തിരിച്ചടിയാവുകയാണ് ചെയ്യുക. കാരണം ഹബാസിന് അത്ര താല്പര്യമില്ലാത്ത ഒരു താരമാണ് ബോമസ്. അതുകൊണ്ടുതന്നെ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോഹൻ ബഗാൻ ബോമസിനെ ഒഴിവാക്കിയേക്കും.
അങ്ങനെയാണെങ്കിൽ ഈ മൊറോക്കൻ താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുമോ എന്നതാണ് പ്രധാനപ്പെട്ട ചർച്ച. പക്ഷേ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം ആശങ്കപ്പെടുത്തുന്ന ഒന്നാണ്. പഴയ ബോമസിനെ കാണാൻ കഴിയുന്നില്ല. ഏതായാലും നിലവിൽ ബോമസിനെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നൊന്നുമില്ല.പക്ഷെ അങ്ങനെയൊരു ഓപ്ഷൻ അവൈലബിളാണ് എന്നതുമാത്രം. ഇന്ത്യൻ സൂപ്പർ ലീഗിൽ എക്സ്പീരിയൻസ് ഇല്ലാത്ത ഒരു താരമാണ് ലൂണയുടെ പകരക്കാരനായി കൊണ്ട് എത്തുന്നത് എന്ന റൂമർ നേരത്തെ പുറത്ത് വന്നിരുന്നു.