ബ്ലാസ്റ്റേഴ്സിന് വൻ നേട്ടം, ഏഷ്യയിൽ മൂന്നാമത്, ഒന്നാമത് ക്രിസ്റ്റ്യാനോയുടെ അൽ നസ്റും രണ്ടാമത് നെയ്മറുടെ അൽ ഹിലാലും.

ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശമല്ലാത്ത ഒരു തുടക്കം തന്നെ അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നുണ്ട്.ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.മൂന്നാമത്തെ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് അവരുടെ മൈതാനത്ത് പരാജയപ്പെട്ടിരുന്നു.പക്ഷേ മത്സരത്തിൽ മികച്ച പോരാട്ട വീര്യം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എന്നും പ്രശസ്തരാണ്.ആദ്യത്തെ രണ്ട് മത്സരങ്ങളിലും കൊച്ചി നിറഞ്ഞു കവിഞ്ഞിരുന്നു. മുംബൈ സിറ്റിയുടെ മൈതാനത്ത് പോലും നിരവധി ആരാധകരായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട ടീമിനുവേണ്ടി ആർപ്പ് വിളിക്കാൻ എത്തിയിരുന്നത്. സ്റ്റേഡിയത്തിൽ എന്നപോലെ സോഷ്യൽ മീഡിയയിലും കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന ആരാധക പിന്തുണ മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കുന്നതാണ്.

ഇപ്പോഴിതാ അതിനുള്ള കൂടുതൽ തെളിവുകൾ പുറത്തേക്ക് വന്നു കഴിഞ്ഞു. ആരാധക പിന്തുണയുടെ കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ലബ്ബ് എന്ന് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാൻ സാധിക്കും.അതിന്റെ കണക്കുകൾ തന്നെയാണ് പുറത്തുവന്നിട്ടുള്ളത്.ഡി പോർട്ടസ് ഫിനാൻസസ് എന്ന പ്രശസ്ത അനലിസ്റ്റുകളാണ് ഈ കണക്ക് വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

അതായത് കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് അഥവാ പിന്തുണ ലഭിച്ച ഏഷ്യയിലെ മൂന്നാമത്തെ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് ആണ്.25.9 മില്യൺ ഇന്ററാക്ഷൻസാണ് കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇൻസ്റ്റഗ്രാമിലൂടെ ലഭിച്ചിട്ടുള്ളത്.ഏഷ്യയിൽ മുന്നിലുള്ളത് രണ്ടേ രണ്ട് ക്ലബ്ബുകളാണ്.അതാവട്ടെ വമ്പൻ ക്ലബ്ബുകളുമാണ്. സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്ർ ഒന്നാം സ്ഥാനത്തും അൽ ഹിലാൽ രണ്ടാം സ്ഥാനത്തുമാണ് വരുന്നത്.

സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബാണ് അൽ നസ്ർ.91.5 മില്യൺ ഇന്ററാക്ഷൻസാണ് കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിൽ അവർക്ക് ലഭിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് നെയ്മർ ജൂനിയറുടെ ക്ലബ്ബായ അൽ ഹിലാലാണ് വരുന്നത്.38.4 മില്യൺ ഇന്ററാക്ഷൻസാണ് അവർക്ക് ലഭിച്ചിട്ടുള്ളത്. അവർക്ക് പുറകിലാണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് തല ഉയർത്തി നിൽക്കുന്നത്.

എടുത്തു പറയേണ്ട കാര്യം ഒരുപാട് സൂപ്പർതാരങ്ങൾ കളിക്കുന്ന മറ്റു സൗദി അറേബ്യൻ ക്ലബ്ബുകളെയും മറ്റു മിഡിൽ ഈസ്റ്റ് ക്ലബ്ബുകളെയും കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യത്തിൽ പിന്നിലാക്കി കഴിഞ്ഞു എന്നുള്ളതാണ്. ലോകോത്തര താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഈ ആരാധക പിന്തുണ നേടിയിട്ടുള്ളത്. തീർച്ചയായും ഈ ലിസ്റ്റിൽ അൽ നസ്ർ, അൽ ഹിലാൽ എന്നിവരെക്കാൾ അഭിമാനിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും. കാരണം ഇവിടെ റൊണാൾഡോയോ നെയ്മറോ ആവശ്യമില്ല ആരാധക പിന്തുണ കാണിക്കാൻ.

Al HilalAl Nassrindian Super leagueKerala Blasters
Comments (0)
Add Comment