മുംബൈ സിറ്റിയിൽ നിന്നും മറ്റൊരു താരത്തെ കൂടി പൊക്കാൻ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് വലിയ അഴിച്ചു പണി ടീമിനകത്ത് നടത്തും എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.പല സുപ്രധാന താരങ്ങളും ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടത് തന്നെ അതിന്റെ സൂചനയായിരുന്നു.ആരാധകർക്ക് ഇക്കാര്യത്തിൽ വലിയ നിരാശകളാണ് ഉള്ളത്.
എന്നാൽ നവോച്ച സിംഗുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തേക്ക് വന്നിരുന്നു. അദ്ദേഹം ഈ സീസണിൽ ലോൺ അടിസ്ഥാനത്തിലായിരുന്നു ക്ലബ്ബിനുവേണ്ടി കളിച്ചിരുന്നത്.മുംബൈ സിറ്റിയിൽ നിന്നായിരുന്നു അദ്ദേഹം ലോണിൽ എത്തിയിരുന്നത്.അദ്ദേഹത്തെ നിലനിർത്താൻ ക്ലബ്ബ് തീരുമാനിച്ചിരുന്നു.മുംബൈ താരമായ അദ്ദേഹത്തെ സ്ഥിരപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനെ പുറമേ മറ്റൊരു റിപ്പോർട്ട് കൂടി മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് മുംബൈ സിറ്റിയുടെ ഇന്ത്യൻ മധ്യനിരതാരമായ വിനീത് റായിയെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ചിട്ടുണ്ട്. അടുത്ത സീസണിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനാണ് ക്ലബ് ഉദ്ദേശിക്കുന്നത്. 26 വയസ്സുള്ള താരം 2023 ലാണ് മുംബൈ സിറ്റിയിൽ എത്തിയത്. അതിനു മുൻപ് ഒഡിഷയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. എന്നാൽ അതിനു മുൻപ് ഇദ്ദേഹം ബ്ലാസ്റ്റേഴ്സ് താരമായിരുന്നു.
2016/17 സീസണിലാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നത്. താരത്തെ കൊണ്ടുവരാൻ കഴിഞ്ഞാൽ അതൊരു മുതൽക്കൂട്ടാവും. നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് മുംബൈ. താരത്തെ കൈവിടാൻ അവർ തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണണം.ഈ ഐഎസ്എല്ലിൽ 14 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.