കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരമായ രാഹുൽ കെപി ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.അതിനുള്ള സൂചനകൾ കഴിഞ്ഞ മത്സരത്തിൽ തന്നെ ലഭിച്ചിരുന്നു. കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ അദ്ദേഹം ഉണ്ടായിരുന്നില്ല.വരുന്ന സീസണിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ബാക്കി എല്ലാ താരങ്ങളും ക്ലബ്ബിനോടൊപ്പം ഉണ്ടായിരുന്നു.
നിലവിൽ രാഹുൽ ക്ലബ്ബിനകത്ത് സന്തോഷവാനല്ല.കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ ആരാധകരിൽ നിന്നും താരത്തിന് ലഭിച്ചിരുന്നു.കൂടാതെ ആറ്റിറ്റ്യൂഡിന്റെ കാര്യത്തിലും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഇതോടുകൂടിയാണ് ഈ സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.പ്രീ സീസണിൽ മികച്ച രൂപത്തിൽ കളിച്ചുകൊണ്ട് കോച്ചിംഗ് സ്റ്റാഫിന്റെ പ്രീതി പിടിച്ചുപറ്റാൻ രാഹുലിന് കഴിഞ്ഞിരുന്നു.പക്ഷേ അദ്ദേഹം ക്ലബ്ബ് വിടാൻ തന്നെയാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പല ക്ലബ്ബുകൾക്കും രാഹുലിൽ താൽപര്യമുണ്ട്.എഫ്സി ഗോവ,ചെന്നൈയിൻ എന്നിവരൊക്കെ അതിൽ പെട്ടവരാണ്.പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം എന്നുള്ളത് ഒരു കോടി രൂപ ട്രാൻസ്ഫർ തുകയായി കൊണ്ട് ലഭിക്കണമെന്നാണ്.ഈ തുക നൽകാൻ റെഡിയായത് ഒരു ക്ലബ്ബ് മാത്രമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.ഈസ്റ്റ് ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ട് തുക നൽകാൻ തയ്യാറായി നിലകൊള്ളുന്നത്.
ഈ സമ്മറിൽ രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ സ്വന്തമാക്കിയ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.ദിമിയെ ഫ്രീ ഏജന്റായി കൊണ്ടാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം റെക്കോർഡ് ട്രാൻസ്ഫർ ഫീ നൽകി കൊണ്ടാണ് ജീക്സൺ സിങ്ങിനെ അവർ കൊണ്ടുവന്നിട്ടുള്ളത്. ഏകദേശം മൂന്നരക്കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ ട്രാൻസ്ഫറിൽ ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെയാണ് രാഹുലിനെ കൂടി സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് ഇനി ഒരു സ്ട്രൈക്കറെ മാത്രമായിരിക്കും എത്തിക്കുക.രാഹുൽ ക്ലബ്ബ് വിട്ടാലും പകരക്കാരനെ എത്തിക്കാൻ സാധ്യത കുറവാണ്. നിലവിൽ റിസർവ് ടീമിലെ താരങ്ങൾ ഉൾപ്പെടെയുള്ളവർ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. അതുകൊണ്ടുതന്നെ പകരക്കാരെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായ വരില്ല.ഏതായാലും രാഹുൽ ഏത് ക്ലബ്ബിലേക്ക് ആണ് പോവുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.