ഇതുവരെ സാധ്യമാവാത്തത് സാധിച്ചടുക്കാൻ ഇന്ന് ബ്ലാസ്റ്റേഴ്സിന് മുന്നിൽ സുവർണ്ണാവസരം, മറികടക്കാനാകുമോ ബാലികേറാമല?

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ രണ്ടാം മത്സരത്തിനു വേണ്ടി ഇന്ന് ബൂട്ടണിയുകയാണ്.ജംഷെഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ വെച്ചായിരിക്കും ഈ മത്സരം അരങ്ങേറുക.

ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ തോൽപ്പിക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.കൊച്ചിയിൽ വെച്ച് നടന്ന ആ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു വിജയം. അതോടുകൂടി ഒരു റെക്കോർഡും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.ഓപ്പണിങ് മാച്ചുകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്ലബ്ബായി മാറാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. 5 ഓപ്പണിങ് മാച്ചുകളിലാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.

9 സീസണുകൾ പിന്നിട്ടിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ സാധ്യമാവാത്തത് ഒന്നുണ്ട്. അതായത് ഇതുവരെ ഒരൊറ്റ സീസണിലും തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിക്കൊണ്ട് സീസണിന് തുടക്കം കുറിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതായത് ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ രണ്ട് മത്സരങ്ങൾ വിജയിച്ചു കൊണ്ട് തുടങ്ങിയിട്ടില്ല എന്നർത്ഥം.അത് തിരുത്താനുള്ള ഒരു സുവർണ്ണാവസരമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഈ ചീത്തപ്പേര് അവസാനിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കും. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത് എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അനുകൂലമാണ്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി കൊണ്ടാണ് ജംഷഡ്പൂർ വരുന്നത്.അവരെ മറികടക്കാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് വലിയ മാറ്റങ്ങൾ ഒന്നും ഇന്ന് ഉണ്ടാവാൻ സാധ്യതയില്ല. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ദിമി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്ന് മാത്രമാണ് അറിയേണ്ടത്. അതല്ലെങ്കിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ആയിരിക്കും അദ്ദേഹം ഇന്ന് കളത്തിലേക്ക് വരിക.

indian Super leagueKerala Blasters
Comments (0)
Add Comment