കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല. അദ്ദേഹവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഇപ്പോൾ വഴി പിരിഞ്ഞിട്ടുണ്ട്. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് അറിയിക്കുകയായിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം ഇതുവരെ ഇവാൻ വുക്മനോവിച്ച് എന്റെ പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ ഒരു പുതിയ പരിശീലകനെ ആവശ്യമാണ്.ആ സ്ഥാനത്തേക്ക് ഗോവൻ പരിശീലകനായ മനോളോ മാർക്കസ് എത്തുമെന്നുള്ളത് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോ അത് നിഷേധിച്ചിട്ടുണ്ട്.മാത്രമല്ല മറ്റൊരു അപ്ഡേറ്റ് കൂടി അദ്ദേഹം നൽകിയിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഐഎസ്എല്ലിൽ നിന്നുള്ള പരിശീലകനല്ല.
നേരത്തെ ഐഎസ്എൽ സെമി ഫൈനലിസ്റ്റായ പരിശീലകനുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നു എന്ന റൂമർ ഉണ്ടായിരുന്നു.അതിനൊന്നും ഇപ്പോൾ പ്രസക്തിയില്ല എന്നാണ് മെർഗുലാവോ പറയുന്നത്. ഐഎസ്എല്ലിൽ ഇതുവരെ പരിശീലിപ്പിച്ചിട്ടില്ലാത്ത ഒരു പുതിയ പരിശീലകൻ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.
ഇപ്പോൾ മറ്റൊരു റൂമർ കൂടി ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തുവന്നിട്ടുണ്ട്. ജർമ്മൻ പരിശീലകനായ മാർക്കസ് ബേബലിനെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നത് എന്നാണ് റൂമർ.ജർമ്മനിയിലെ പ്രശസ്തനായ പരിശീലകനാണ് ഇദ്ദേഹം.മുൻപ് ജർമ്മനിയുടെ നാഷണൽ ടീമിന് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.ലിവർപൂൾ, ബയേൺ എന്നിവർക്ക് വേണ്ടി കളിച്ചിട്ടുള്ള താരമായിരുന്നു ഇദ്ദേഹം.പരിശീലകൻ എന്ന നിലയിലും ഇദ്ദേഹം പ്രശസ്തനാണ്.ബുണ്ടസ് ലിഗ ക്ലബ്ബായ സ്റ്റുട്ട്ഗർട്ടിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
കൂടാതെ പല ജർമ്മൻ ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഓസ്ട്രേലിയൻ ലീഗിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്.വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സിനെ 2020 വരെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. അതിനുശേഷം മറ്റേത് ക്ലബ്ബിന്റെയും പരിശീലകസ്ഥാനത്തേക്ക് ഇദ്ദേഹം എത്തിയിട്ടില്ല.ഈ കോച്ചിന് വേണ്ടിയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്നാണ് റൂമർ. ഏതായാലും മികച്ച ഒരു പരിശീലകനെ തന്നെ ക്ലബ്ബ് കൊണ്ടുവരും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.