കേരള ബ്ലാസ്റ്റേഴ്സ് എത്രയും വേഗം ഒരു പരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത്.ഒരു പരിശീലകനെ നിയമിച്ചാൽ മാത്രമാണ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ക്ലബ്ബിന് സാധിക്കുകയുള്ളൂ.ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടിട്ട് ഒരുപാട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. പുതിയ പരിശീലകനെ കണ്ടെത്തുക എന്നുള്ള ചുമതല ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസിനാണ് ഉള്ളത്.
നൂറിലധികം പരിശീലകർ ബ്ലാസ്റ്റേഴ്സിനെ സമീപിച്ചിരുന്നു എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്തുകൊണ്ട് ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. അതുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകളും നടപടിക്രമങ്ങളും പ്രമുഖ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്.അതൊന്ന് പരിശോധിക്കാം.
ഇവാൻ വുക്മനോവിച്ചിനെ പറഞ്ഞ് വിടുന്ന സമയത്ത് തന്നെ കരോലിസ് സ്കിൻകിസിന്റെ മൈൻഡിൽ ചില പ്രൊഫൈലുകൾ ഉണ്ട്. മാത്രമല്ല ഒരു പരിശീലകൻ ക്ലബ്ബ് വിടുമ്പോൾ മറ്റു പരിശീലകരുടെ ഏജന്റുമാർ ആ ക്ലബ്ബിനെ സമീപിക്കുക എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഒരുപാട് പരിശീലകരെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ടാകാം.
അതിൽ നിന്ന് ഒരു ചുരുക്കപ്പട്ടിക ഉണ്ടാകും. ഏറ്റവും മികച്ച പ്രൊഫൈലുകളെയാണ് ഷോർട് ലിസ്റ്റ് ചെയ്യപ്പെടുക. അങ്ങനെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞാൽ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും.ഇന്റർവ്യൂകൾ നടത്തും. എന്നിട്ട് വീണ്ടും ആ പട്ടിക ചുരുക്കും. അതിൽനിന്നും ഒരു മികച്ച പരിശീലകനെ അവർ തിരഞ്ഞെടുക്കും, ഇതാണ് നടപടിക്രമങ്ങളായി കൊണ്ട് മെർഗുലാവോ വ്യക്തമാക്കുന്നത്.
ചുരുക്കത്തിൽ പുതിയ പരിശീലകനെ നിയമിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഒരുപാട് സമയം എടുക്കുന്ന കാര്യവുമാണ്. എത്രയും വേഗത്തിൽ ഒരു പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളായിരിക്കും ബ്ലാസ്റ്റേഴ്സ് നടത്തുക. ഒരു മികച്ച പരിശീലകൻ തന്നെ വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.