ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ,നൂറിലധികം പരിശീലകരുടെ അപേക്ഷകൾ ലഭിച്ചു, തീരുമാനമെടുത്ത് ക്ലബ്ബ്!
കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു പുതിയ പരിശീലകനെ ആവശ്യമാണ്. നിലവിലെ പരിശീലകനായിരുന്ന ഇവാൻ വുക്മനോവിച്ചിനെ ക്ലബ്ബ് പുറത്താക്കിയിട്ടുണ്ട്. ഈ സീസണിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം നൽകാത്തത് കൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്നുവർഷം ക്ലബ്ബിനെ പരിശീലിപ്പിച്ച ഇവാന് ബ്ലാസ്റ്റേഴ്സിന് കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. അതും പരിശീലകന് വലിയ തിരിച്ചടിയാവുകയായിരുന്നു.
പക്ഷേ ഇവൻ മികച്ച ഒരു പരിശീലകനായിരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കങ്ങൾ ഒന്നുമില്ല.ഈ സീസണിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും അദ്ദേഹം ടീമിനെ പ്ലേ ഓഫിൽ എത്തിച്ചിരുന്നു. ഇവാനേക്കാൾ മികച്ച പരിശീലകനെ കൊണ്ടുവരേണ്ടത് ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്. അല്ലെങ്കിൽ തീർച്ചയായും കാര്യങ്ങൾ കൈവിട്ടു പോകും.
ഒരു മികച്ച പരിശീലകനെ നിയമിക്കുക എന്നുള്ളത് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് തന്നെയാണ് പുതിയ പരിശീലകനെ നിയമിക്കാൻ ഇത്രയധികം സമയം എടുക്കുന്നതും. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. നൂറിലധികം അപേക്ഷകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്. അതായത് നൂറിലധികം പരിശീലകർ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ ആഗ്രഹിക്കുന്നു.
അവരിൽ നിന്ന് ഒരു പരിശീലകനെ കണ്ടെത്തുക എന്നതാണ് ക്ലബ്ബിന് മുന്നിലുള്ള ടാസ്ക്. ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തു കഴിഞ്ഞു. അതായത് ഈ അപേക്ഷകളിൽ നിന്നും 20 പേരുടെ ഷോർട്ട് ലിസ്റ്റ് ഉണ്ടാക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ചെയ്യുക. എന്നിട്ട് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇവരുമായി ഇന്റർവ്യൂ നടത്തും.സൂം വഴിയാണ് ഇന്റർവ്യൂ നടത്തുക. എന്നിട്ട് അതിൽ നിന്നാണ് ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുക്കുക.ഇവാൻ വുക്മനോവിച്ചിനെ ക്ലബ്ബ് കൊണ്ടുവന്നതും ഇങ്ങനെ തന്നെയായിരുന്നു.സ്പോട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഏതായാലും ഒരു മികച്ച പരിശീലകനെ തന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്. പരിശീലകനെ നിയമിച്ചാൽ മാത്രമാണ് ബാക്കിയുള്ള തീരുമാനങ്ങൾ എടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളൂ.അതുകൊണ്ടുതന്നെ എത്രയും വേഗം പരിശീലകനെ നിയമിക്കാനുള്ള ഒരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.