കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ,എവിടം വരെയായി കാര്യങ്ങൾ? അപ്ഡേറ്റുമായി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ വേഗത്തിൽ ചെയ്തു തീർക്കാനുള്ള ജോലി പരിശീലകനെ സംബന്ധിച്ചതാണ്. നിലവിലെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പകരക്കാരനെ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ സുപ്രധാനമായ ചില കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സൂപ്പർതാരമായ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് മൂന്നു വർഷത്തേക്ക് പുതുക്കി. ആരാധകരിൽ നിന്നും പ്രഷർ ഉയർന്നതോട് കൂടിയാണ് ലൂണയുടെ കരാർ വളരെ വേഗത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് പുതുക്കിയത്. പക്ഷേ സൂപ്പർ സ്ട്രൈക്കർ ദിമിയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു.

പുതിയ പരിശീലകന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ഫലം കണ്ടിട്ടുണ്ടെന്നും ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ചില മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതിന്റെ സത്യാവസ്ഥ മാർക്കസ് മെർഗുലാവോയോട് ചോദിച്ചിരുന്നു.അദ്ദേഹം അതിലെ സത്യാവസ്ഥ വ്യക്തമാക്കിയിട്ടുണ്ട്.അതായത് നിലവിൽ ഒന്നും ആയിട്ടില്ല എന്നതാണ് സത്യം.

പുതിയ പരിശീലകനുമായി ബന്ധപ്പെട്ടുകൊണ്ട് അദ്ദേഹം കഴിഞ്ഞദിവസം ക്ലബ്ബിനെ കോൺടാക്ട് ചെയ്തിരുന്നു.എന്നാൽ ഒന്നും ആയിട്ടില്ല എന്നുള്ള വിവരമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. അതായത് പുതിയ പരിശീലകന് വേണ്ടി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നർത്ഥം.നിക്കിന്റെ പേര് നേരത്തെ ഉയർന്നുകേട്ടിരുന്നുവെങ്കിലും അതിന് സാധ്യതയില്ല എന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

ചുരുക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാണ് എന്നുള്ളതിൽ യാതൊരുവിധ സൂചനയുമില്ല.അതീവ രഹസ്യമായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളെ നീക്കുന്നത്. ഏതായാലും മികച്ച ഒരു പരിശീലകനെ കണ്ടെത്തേണ്ടത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.ഇവാൻ വുക്മനോവിച്ചിന്റെ വിടവ് നികത്തുക എന്ന ഒരു വെല്ലുവിളി ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുണ്ട്.

Ivan VukomanovicKerala Blasters
Comments (0)
Add Comment