അവർ രണ്ടുപേരും തുടരുമെന്ന് സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ ക്ലബ്ബിനകത്ത് ആകെ അഞ്ച് പരിശീലകർ!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കോച്ചിംഗ് ഡിപ്പാർട്ട്മെന്റിൽ ഇത്തവണ കഴിച്ചു പണികൾ നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷം ക്ലബ്ബിന് പരിശീലിപ്പിച്ച ഇവാൻ വുക്മനോവിച്ചിനെ ഒഴിവാക്കുകയാണ് ആദ്യം കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. കൂടാതെ അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവനും ക്ലബ്ബിനോട് വിടപറഞ്ഞു. മുഖ്യ പരിശീലക സ്ഥാനത്തേക്ക് സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറേയെയാണ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് കൊണ്ടുവന്നിട്ടുള്ളത്.
ഇതിന് പിന്നാലെ അസിസ്റ്റന്റ് പരിശീലകരെയും കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.സ്വീഡിഷ് പരിശീലകനായ ബിയോൺ വെസ്ട്രോമാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകൻ. സ്വീഡനിലെ പ്രശസ്ത ക്ലബ്ബ് AIKയുടെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ദീർഘകാലം തുടർന്ന് വ്യക്തിയാണ് ബിയോൺ.2009ൽ സ്റ്റാറെയും ബിയോണും ഒരുമിച്ച് AIK ക്ലബ്ബിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് തന്നെയാണ് അവർ ഗോൾഡ് കപ്പ് സ്വന്തമാക്കിയിട്ടുള്ളത്. പിന്നീട് വാസ്ബി യുണൈറ്റഡ് എന്ന ക്ലബ്ബിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അതായത് സ്റ്റാറേക്ക് നന്നായി അറിയുന്ന ഒരു പരിശീലകനെ തന്നെയാണ് അസിസ്റ്റന്റ് ആയിക്കൊണ്ട് ലഭിച്ചിട്ടുള്ളത്. കൂടാതെ സെറ്റ് പീസ് പരിശീലകനായി കൊണ്ട് ഫെഡറിക്കോ പെരേര മൊറൈസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുള്ളത്.പോർച്ചുഗീസ് പരിശീലകനാണ് ഇദ്ദേഹം. ഫ്രഞ്ച് ക്ലബ്ബായ AS മൊണാക്കോയുടെ ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള പരിശീലകൻ കൂടിയാണ് മൊറൈസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസുകൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ വരവ് സഹായകരമായേക്കും.
ഇങ്ങനെ മൂന്ന് പുതിയ പരിശീലകരെയാണ് നിയമിച്ചിട്ടുള്ളത്. കൂടാതെ ക്ലബ്ബിനോടൊപ്പം ഉണ്ടായിരുന്ന ആ രണ്ട് പരിശീലകർ തുടരുമെന്ന് ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകനായ ടിജി പുരുഷോത്തമൻ, ഗോൾകീപ്പർ പരിശീലകനായ സ്ലാവൻ പ്രോവെഗ്ക്കി എന്നിവർ ക്ലബ്ബിൽ തന്നെ തുടരും.ഇവരെ മാറ്റേണ്ടതില്ല എന്ന് സ്പോർട്ടിംഗ് ഡയറക്ടർ തീരുമാനിക്കുകയായിരുന്നു.
ഇങ്ങനെ 5 പരിശീലകർ ഇപ്പോൾ ബ്ലാസ്റ്റേഴ്സിനായി.ഇനി പുതിയ പരിശീലകരെ കൊണ്ടുവരില്ല.ഈ 5 പേരായിരിക്കും കോച്ചിംഗ് സ്റ്റാഫ് ആയി കൊണ്ട് ഉണ്ടാവുക. മികച്ച ഒരു കോച്ചിംഗ് സ്റ്റാഫ് തന്നെ ബ്ലാസ്റ്റേഴ്സിനുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.മികച്ച രീതിയിൽ ടീമിനെ നയിക്കാൻ ഇവർക്ക് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.