യൂറോപ്പ്,മെക്സിക്കോ,ബ്രസീൽ..കേരള ബ്ലാസ്റ്റേഴ്സ് നടപ്പിലാക്കുന്നത് പുതിയ തന്ത്രം,ഇനി യുവതാരങ്ങൾ വാഴും.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ട്രെയിനിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ലക്ഷ്യം ഡ്യൂറന്റ് കപ്പാണ്. അതിനുവേണ്ടിയുള്ള ട്രെയിനിങ്ങിനിടെ ഒരു ആഫ്രിക്കൻ താരം ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വിവരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് അറിയിച്ചു.

ജസ്റ്റിൻ ഇമ്മാനുവൽ എന്ന നൈജീരിയകാരനാണ് ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടായിരുന്നത്.പ്രീ സീസണിൽ ട്രയൽസിന് വേണ്ടിയാണ് യുവതാരം ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നിട്ടുള്ളത്. ഇതിന്റെ വിവരങ്ങൾ ഇന്ത്യൻ ഫുട്ബോൾ പണ്ഡിറ്റ് ആയ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തു.അതായത് ബ്ലാസ്റ്റേഴ്സ് പുതിയതായി നടപ്പിലാക്കുന്ന ഒരു തന്ത്രമാണ് അതല്ലെങ്കിൽ സ്ട്രാറ്റജിയാണ് ഇത്.

കരിയറിലെ മികച്ച സമയം കഴിഞ്ഞ പല്ലുകൊഴിഞ്ഞ സിംഹങ്ങളെ കൊണ്ടുവരാൻ ഇനി കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.മറിച്ച് കരിയറിന്റെ ഏറ്റവും നല്ല സമയത്തിലൂടെ പോകുന്ന അതല്ലെങ്കിൽ കരിയർ ആരംഭിച്ച യുവ ടാലെന്റുകളെ സ്കൗട്ട് ചെയ്യാനാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പദ്ധതി. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പ്,മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള പല ക്ലബ്ബുകളും ആയും കൈകോർത്തിട്ടുണ്ട്. അവിടെനിന്ന് ട്രയൽസിനായി ചില താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ചേർക്കും.

അങ്ങനെ അവർ ക്ലബ്ബിന് ട്രെയിനിങ്ങിൽ ഇമ്പ്രസ് ചെയ്യിച്ചാൽ അവരെ നിലനിർത്താനായിരിക്കും സാധ്യത.ഇത് മികച്ച ഒരു പദ്ധതി തന്നെയാണ്. കൂടുതൽ യുവ ടാലൻഡുകളെ ബ്ലാസ്റ്റേഴ്സിന് ഇതൊരു കാരണമാവും.പ്രീ സീസണിൽ തിളങ്ങിയാൽ ഇമ്മാനുവലിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചേക്കും.

indian Super leagueKerala Blasters
Comments (0)
Add Comment