കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.പ്രീ സീസൺ ഇത്തവണ തായ്‌ലാൻഡിലാണ് നടക്കുന്നത്. അതിന് വേണ്ടിയുള്ള സ്‌ക്വാഡ് ഇന്ന് ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു. പ്രധാനപ്പെട്ട എല്ലാ താരങ്ങളും പ്രീ സീസൺ ടൂറിന്റെ ഭാഗമാകുന്നുണ്ട്.
എന്തൊക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ? അതിനുള്ള ഉത്തരം ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ നൽകിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചിംഗ് സ്റ്റാഫ് ഇന്നലെ തന്നെ തായ്‌ലാൻഡിൽ എത്തിയിട്ടുണ്ട്.മികയേൽ സ്റ്റാറെ,ബിയോൺ വെസ്ട്രോം എന്നിവരൊക്കെ അവിടെയുണ്ട്. തായ്‌ലാൻഡിലെ ചോൻബുരിയിലെ പട്ടാന സ്പോർട്സ് കോംപ്ലക്സിൽ വച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ ട്രെയിനിങ് നടത്തുന്നത്.ഒരു ഗ്രൂപ്പ് താരങ്ങൾ ഇന്ന് അവിടെ എത്തിയിട്ടുണ്ട്. ആദ്യത്തെ ട്രെയിനിങ് സെഷൻ ഇന്നാണ് നടക്കുക.
ഈ ആഴ്ച അവസാനിക്കുന്നതിനു മുന്നേ തന്നെ എല്ലാ താരങ്ങളും ടീമിനോടൊപ്പം ജോയിൻ ചെയ്യുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.3 ആഴ്ചയാണ് ക്ലബ്ബ് തായ്‌ലാൻഡിൽ ഉണ്ടാവുക. എത്ര മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുമെന്ന് വ്യക്തമല്ല. പക്ഷേ മൂന്ന് മത്സരങ്ങൾ എങ്കിലും കളിക്കുമെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അങ്ങനെ മൂന്ന് ആഴ്ചത്തെ പ്രീ സീസൺ ടൂറിന് ശേഷം ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തും.ഡ്യൂറന്റ് കപ്പിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് തിരികെ വരിക.
133ആം ഡ്യൂറന്റ് കപ്പ് ജൂലൈ 26ആം തീയതിയാണ് തുടങ്ങുന്നത്.കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് നടക്കുന്നത്.ബ്ലാസ്റ്റേഴ്സ് നേരെ കൊൽക്കത്തയിലേക്ക് പറന്നെത്തും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.എന്നിട്ട് ഡ്യൂറന്റ് കപ്പിൽ കളിക്കും. ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീം ഡ്യൂറന്റ് കപ്പിനെ വളരെ ഗൗരവത്തോടുകൂടി പരിഗണിക്കും എന്നാണ് റിപ്പോർട്ടുകൾ.ഈ പ്രീ സീസൺ ടൂറിനിടെ തന്നെ മറ്റു ചില സൈനിങ്ങുകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതാണ് നിലവിൽ ക്ലബ്ബിന്റെ പദ്ധതികൾ