ബ്ലാസ്റ്റേഴ്സിന് തിരിച്ചടികളുടെ ഘോഷയാത്ര, മറ്റൊരു സുപ്രധാനതാരത്തിന് കൂടി പരിക്ക്, ശസ്ത്രക്രിയ വേണ്ടിവന്നാൽ കാര്യങ്ങൾ കൈവിടും!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തന്നെയാണ് നേരിടുക.കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ പോരാട്ടം നടക്കുക. നാളെ രാത്രി എട്ടുമണിക്ക് നടക്കുന്ന ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വിജയ വഴിയിലേക്ക് മടങ്ങിയെത്തൽ നിർണായകമായ ഒരു കാര്യം തന്നെയാണ്.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയെങ്കിലും ഒരുപാട് തിരിച്ചടികളാൽ സമ്പന്നമായിരുന്നു. പരാജയപ്പെട്ട് പോയിന്റുകൾ ഒന്നും നേടാനായില്ല എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആദ്യമായി നിരാശപ്പെടുത്തിയ കാര്യം.മാത്രമല്ല മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ പലവിധ അനിഷ്ട സംഭവങ്ങൾ നടക്കുകയും കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ മിലോസ് ഡ്രിൻസിച്ചിന് റെഡ് കാർഡ് വഴങ്ങേണ്ടി വരികയും ചെയ്തിരുന്നു.

മാത്രമല്ല അദ്ദേഹത്തിന് മൂന്ന് മത്സരങ്ങളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക കമ്മിറ്റി വിലക്ക് വിധിച്ചിട്ടുള്ളത്.ഇത് ബ്ലാസ്റ്റേഴ്സിന് നിരാശ നൽകുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് മാർക്കോ ലെസ്ക്കോവിച്ച് പരിക്കിൽ നിന്നും മുക്തനാവാത്ത ഈ ഒരു സാഹചര്യത്തിൽ. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ തന്നെയായിരുന്നു ഐബന് പരിക്കേറ്റത്.അദ്ദേഹത്തിന്റെ സർജറി ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.

ഈ സീസണിൽ ഇനി ഐബൻ കളിക്കില്ല. സന്ദീപ് ആയിരിക്കും ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ് ബാക്ക് പൊസിഷനിൽ ഉണ്ടാവുക. വലിയൊരു തുക നൽകിക്കൊണ്ട് ഒരുപാട് പ്രതീക്ഷയോടുകൂടി കൊണ്ടുവന്ന ഐബന്റെ പുറത്താവലും തിരിച്ചടിയാണ്. ഇതിന് പുറമേ മറ്റൊരു സുപ്രധാനതാരത്തെ കൂടി പരിക്ക് അലട്ടുന്നുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും പുറത്തേക്ക് വരുന്നത്. ഡിഫൻസിവ് മിഡ്‌ഫീൽഡർ ജീക്സൺ സിങ്ങിന് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് വാർത്തകൾ.

കഴിഞ്ഞ മത്സരത്തിനിടയിൽ തന്നെയാണ് ഈ താരത്തിന് പ്രശ്നങ്ങൾ ഉണ്ടായത്.അദ്ദേഹത്തിന് സർജറി ആവശ്യമായി വന്നാൽ കാര്യങ്ങൾ കൈവിടും.ഷോൾഡർ ഇഞ്ചുറിയാണ് നിലവിലുള്ളത്. സർജറി വേണ്ടിവന്നാൽ നാല് ആഴ്ചയോളം അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നും അത് കേരള ബ്ലാസ്റ്റേഴ്സിനും വലിയ നിരാശയായി നൽകുക എന്നുള്ളതാണ് വാർത്തകൾ.ഏതായാലും പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഇത്രയും പെട്ടെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളത്തിലേക്ക് മടങ്ങിയെത്തണമേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ ഉള്ളത്

InjuryJeakson SinghKerala Blasters
Comments (0)
Add Comment