കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ തികച്ചും അപ്രതീക്ഷിതമായ ഒരു വിദേശ സൈനിങ് പ്രഖ്യാപിച്ചിരുന്നു.ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റതിനാൽ ഒരു സെന്റർ ഫോർവേഡിനെ ടീമിനെ അത്യാവശ്യമായിരുന്നു. ആ സ്ഥാനത്തേക്കാണ് ഘാന താരമായ ക്വാമി പെപ്ര വരുന്നത്.22 വയസ്സ് മാത്രമുള്ള ഇദ്ദേഹം 2025 വരെയുള്ള ഒരു കോൺട്രാക്ടിലാണ് സൈൻ ചെയ്തിരിക്കുന്നത്.
ഈ താരത്തിൽ പ്രതീക്ഷ വെക്കാമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. ഒരു വലിയ പ്രൊഫൈൽ ഉള്ള താരം ഒന്നുമല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രായം പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. മറ്റുള്ള ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിട്ടും അദ്ദേഹം ബ്ലാസ്റ്റഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ കണക്കുകൾ ഇപ്പോൾ പുറത്തോട്ട് വന്നിട്ടുണ്ട്.
ഘാന,സൗത്ത് ആഫ്രിക്ക,ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ ഫസ്റ്റ് ഡിവിഷനിൽ കളിച്ചു പരിചയമുള്ള താരമാണ് ഇദ്ദേഹം.കിങ് ഫൈസൽ എഫ്സിക്ക് വേണ്ടി 2019 ലാണ് ഇദ്ദേഹം അരങ്ങേറ്റം നടത്തിയത്. ആ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകൾ നേടി. അതിനു തൊട്ടടുത്ത സീസണിൽ ആണ് അദ്ദേഹം മികവ് പുലർത്തിയത്.12 ഗോളുകളാണ് അദ്ദേഹം നേടിയത്. ക്ലബ്ബിന്റെ ടോപ്പ് സ്കോററും ലീഗിലെ സെക്കൻഡ് ടോപ്പ് സ്കോററും അദ്ദേഹമായിരുന്നു. തുടർന്ന് 2021-ൽ ഒർലാന്റോ പൈററ്റ്സ് എന്ന ക്ലബ്ബിലേക്ക് അദ്ദേഹം പോയി.
അരങ്ങേറ്റ സീസണിൽ 7 ഗോളുകൾ അവിടെ നേടി.ടീമിന്റെ പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരം നേടി,ലീഗിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നു. അതിനുശേഷം ആണ് ലോൺ അടിസ്ഥാനത്തിൽ മരിറ്റ്സ്ഭർഗിലേക്ക് അദ്ദേഹം എത്തുന്നത്.തുടർന്നിപ്പോൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. പ്രതീക്ഷ വക്കാവുന്ന താരം തന്നെയാണ് പെപ്ര.ദിമിക്ക് ഒരു മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം.