കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കി എന്നുള്ള കാര്യം ഇന്നലെത്തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ജീസസ് ജിമിനസിനെ സ്വന്തമാക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികമായി കൊണ്ട് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്.2026 വരെ അദ്ദേഹം ക്ലബ്ബിനോടൊപ്പം തുടരും.
പോളണ്ടിലും സ്പെയിനിലും അമേരിക്കയിലും കളിച്ച് പരിചയമുള്ള താരമാണ് ജീസസ്.ഏറ്റവും മികച്ച പ്രകടനം പുറത്തുവന്നിട്ടുള്ളത് പോളണ്ടിൽ തന്നെയാണ്.ഗോർനിക് എന്നാ ക്ലബ്ബിനുവേണ്ടി 134 മത്സരങ്ങൾ കളിച്ച താരം 43 ഗോളുകളും 26 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അദ്ദേഹം ഗ്രീസിലായിരുന്നു കളിച്ചിരുന്നത്.
ബ്ലാസ്റ്റേഴ്സിൽ എത്തിയതിനു ശേഷമുള്ള തന്റെ ആദ്യത്തെ പ്രതികരണം താരം ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകരെ അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പാഷൻ താൻ ആഗ്രഹിച്ചതുപോലെയുള്ള ഒന്നാണ് എന്നാണ് ജീസസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് കടക്കാം.
‘കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം പുതിയ അധ്യായം തുടങ്ങാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം ആവേശത്തിലാണ്.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പാഷനും ഈ ക്ലബ്ബിന്റെ വിഷനും എന്റെ ആഗ്രഹങ്ങൾക്ക് അനുയോജ്യമായതാണ്.ടീമിന്റെ വിജയങ്ങൾക്ക് കോൺട്രിബ്യൂട്ട് ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.കളത്തിനകത്തും പുറത്തും എനിക്ക് ഓർമ്മകൾ ഉണ്ടാക്കിയെടുക്കണം ‘ ജീസസ് പറഞ്ഞു.
കരിയറിൽ ഇതുവരെ 237 മത്സരങ്ങളാണ് ഈ സ്പാനിഷ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 66 ഗോളുകളും 31 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ അഞ്ചു സീസണുകളിൽ നിന്ന് 137 മത്സരങ്ങൾ കളിച്ച താരം 51 ഗോളുകളും നേടിയിട്ടുണ്ട്.പരിക്കുകൾ ഒന്നുമില്ലെങ്കിൽ അദ്ദേഹം ക്ലബ്ബിനകത്ത് തുടങ്ങും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.