കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ക്വാർട്ടർ ഫൈനൽ മത്സരമാണ് ബ്ലാസ്റ്റേഴ്സിനെ ഇപ്പോൾ കാത്തിരിക്കുന്നത്.ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഈ മാസം അവസാനിക്കുന്നതോടുകൂടി ട്രാൻസ്ഫർ വിൻഡോയും ക്ലോസ് ചെയ്യും.ബ്ലാസ്റ്റേഴ്സ് പ്രധാനപ്പെട്ട സൈനിങ്ങ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഒരു സെന്റർ സ്ട്രൈക്കറെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ പകരം ഒരു മികച്ച താരത്തെ തന്നെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.
അതിനുവേണ്ടിയാണ് ക്ലബ്ബ് ഇപ്പോൾ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഈ സൈനിങ് വൈകുന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ തിരിച്ചടിയായിരിക്കും എന്നാണ് ഒരു ആരാധകന്റെ നിരീക്ഷണം. കാരണം ഏറ്റവും അവസാനത്തിൽ ടീമിനോടൊപ്പം ജോയിൻ ചെയ്യുന്ന താരമായിരിക്കും സെന്റർ സ്ട്രൈക്കർ. ഏറ്റവും പ്രധാനപ്പെട്ട താരം ഏറ്റവും അവസാനത്തിലാണ് ക്ലബ്ബിനൊപ്പം ചേരുന്നത്.ഇത് ഒരിക്കലും നല്ല കാര്യമല്ല.
ടീമിലെ മറ്റുള്ള താരങ്ങളുമായി ഏറ്റവും കെമിസ്ട്രി വർക്ക് ആവേണ്ടത് സ്ട്രൈക്കർക്ക് തന്നെയാണ്. ബ്ലാസ്റ്റേഴ്സിലെ എല്ലാ താരങ്ങൾക്കും നല്ല രൂപത്തിലുള്ള പ്രീ സീസൺ ലഭിച്ചിട്ടുണ്ട്. ഒരു മാസത്തോളം തായ്‌ലാൻഡിൽ മികച്ച രീതിയിൽ പ്രീ സീസൺ നടത്തി. കൂടാതെ ഡ്യൂറൻഡ് കപ്പിൽ എല്ലാവരും ഒരുമിച്ച് കളിക്കുന്നു. അങ്ങനെ ബ്ലാസ്റ്റേഴ്സിലെ എല്ലാ താരങ്ങൾക്കിടയിലും നല്ല ഒത്തിണക്കം ഉണ്ടായിട്ടുണ്ട്.
പക്ഷേ പുതുതായി വരുന്ന സ്ട്രൈക്കർ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും. അദ്ദേഹത്തിന് അഡാപ്റ്റാവാൻ സമയം ലഭിക്കുമ്പോഴേക്കും സീസണിലെ പ്രധാനപ്പെട്ട മത്സരങ്ങൾ പലതും കഴിഞ്ഞു പോയിട്ടുണ്ടാകും.ഇതൊക്കെയാണ് ആരാധകരെ തീർത്തും ആശങ്കപ്പെടുത്തുന്നത്. സ്ട്രൈക്കറെ സൈൻ ചെയ്യാൻ ഇത്രയും വൈകിയത് വലിയ ഒരു പോരായ്മയായി കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പരിഗണിക്കുന്നത്.