പ്രതിരോധത്തിലേക്ക് മറ്റൊരു താരത്തെ കൂടി എത്തിക്കാൻ ബ്ലാസ്റ്റേഴ്സ്, വെല്ലുവിളിയായി ഗോവ
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് നൂഹ് സദൂയിയെ ഏറെക്കുറെ സ്വന്തമാക്കി കഴിഞ്ഞു എന്നുള്ള കാര്യം മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു.രണ്ടുവർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പുവെക്കുക.എഫ്സി ഗോവയിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ടാണ് നോഹ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ഇതുകൂടാതെ വേറെയും റൂമറുകൾ ഉണ്ട്.
ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അതുപോലെതന്നെ സൂപ്പർ താരം ദിമിയും ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം മറ്റു ക്ലബ്ബുകളുടെ ഓഫറുകളാണ് ഇപ്പോൾ പരിഗണിക്കുന്നത്.പക്ഷേ ഇതിലൊന്നും ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ വന്നിട്ടില്ല
ഇതിനിടെ മറ്റൊരു റൂമർ കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് മറ്റൊരു ഇന്ത്യൻ താരത്തെ കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ്. റിയൽ കാശ്മീരിന്റെ പ്രതിരോധനിര താരമായ മുഹമ്മദ് ഹമ്മാദിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.കാശ്മീരുകാരനാണ് ഇദ്ദേഹം. ക്ലബ്ബിന്റെ ക്യാപ്റ്റന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
പ്രധാനമായും സെന്റർ ബാക്ക് പൊസിഷനിലാണ് ഇദ്ദേഹം കളിക്കുന്നത്.എന്നാൽ ഇടക്ക് റൈറ്റ് ബാക്ക് പൊസിഷനിലും കളിക്കാറുണ്ട്.ഈ സെന്റർ ബാക്കിനെ സ്വന്തമാക്കുക എന്നത് എളുപ്പമല്ല.അതിന് കാരണം ഗോവ തന്നെയാണ്. എഫ്സി ഗോവക്കും ഈ താരത്തിൽ താല്പര്യമുണ്ട്. താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഗോവയും നടത്തുന്നുണ്ട്.
ഹമ്മാദിന്റെ റിയൽ കാശ്മീരുമായുള്ള കോൺട്രാക്ട് ഈ സീസൺ അവസാനിക്കുന്നതോടുകൂടി പൂർത്തിയാകും. ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബുകൾ ഉള്ളത്.ഐ ലീഗിൽ ഈ സീസണൽ അദ്ദേഹം 19 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.ഒരു അസിസ്റ്റ് ഈ ഡിഫൻഡറുടെ പേരിൽ ഉണ്ട്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം മെച്ചപ്പെടുത്താൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.ഹോർമിയെ കൈവിടില്ല എന്നുള്ള തീരുമാനം ഈയിടെ കേരള ബ്ലാസ്റ്റേഴ്സ് എടുത്തിരുന്നു