ഗ്രീക്ക് ഗോഡ് അവന്റെ കോട്ടയിലേക്ക് നാളെ മടങ്ങിയെത്തുന്നു : തിരിച്ചുവരവിന്റെ ഒഫീഷ്യൽ പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. കാരണം വരുന്ന ഞായറാഴ് ച്ചയാണ് ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി കളത്തിലേക്ക് ഇറങ്ങുക.ജംഷെഡ്പൂർ എഫ്സിയാണ് മത്സരത്തിലെ എതിരാളികൾ. കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ പോരാട്ടവും നടക്കുക.
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ചത്.ആ വിജയം തുടരേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരനായ ദിമിത്രിയോസ് ഡയമന്റിക്കോസ് ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നില്ല.പരിക്ക് കാരണമായിരുന്നു അദ്ദേഹത്തിന് മത്സരം നഷ്ടമായിരുന്നത്.
ഡ്യൂറന്റ് കപ്പിനിടെയായിരുന്നു ദിമിക്ക് പരിക്കേറ്റത്.ഇതോടുകൂടി അദ്ദേഹം തന്റെ ജന്മദേശമായ ഗ്രീസിലേക്ക് തന്നെ മടങ്ങുകയായിരുന്നു.യുഎഇയിലെ പ്രീ സീസണിൽ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല. പിന്നീട് ഈ സീസൺ തുടങ്ങുന്നതിനു മുന്നേ ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പരിക്ക് മാറിയിട്ടുണ്ട്. അദ്ദേഹം കളിക്കാൻ റെഡിയായി കഴിഞ്ഞു.
ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു പുതിയ വീഡിയോ അവർ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഗ്രീക്ക് ഗോഡ് അവന്റെ കോട്ടയിലേക്ക് നാളെ തിരിച്ചെത്തുന്നു എന്നാണ് ഈ വീഡിയോയുടെ ക്യാപ്ഷനായിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് നൽകിയിരിക്കുന്നത്. ഈ വീഡിയോയിൽ ദിമി സംസാരിക്കുന്നുണ്ട്.അത് ഇപ്രകാരമാണ്.
The Greek God returns to the fortress tomorrow! 🐘🏟️
— Kerala Blasters FC (@KeralaBlasters) September 30, 2023
Get your tickets now from ➡️ https://t.co/bz1l18bFwf to watch Dimi in action against Jamshedpur FC 📲#KBFCJFC #KBFC #KeralaBlasters pic.twitter.com/NHyoG9JoTE
ആദ്യത്തെ മത്സരവും സ്റ്റേഡിയത്തിലെ അന്തരീക്ഷവും തികച്ചും അമേസിങ് ആയിരുന്നു.ഇപ്പോൾ രണ്ടാമത്തെ മത്സരം ഇവിടെ എത്തിച്ചേർന്നിരിക്കുന്നു.ഈ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഞാൻ അവിടെ ഉണ്ടാകും. നിങ്ങൾ ഉണ്ടാവില്ലേ? ഇതാണ് ദിമി വീഡിയോയിൽ പറയുന്നത്.
കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ദിമി. ഇത്തവണയും ആ ഗോൾ വേട്ട തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ഓൾ ടൈം ടോപ് സ്കോറർ ആവാനുള്ള ഒരു അവസരം കൂടി അദ്ദേഹത്തിനുണ്ട്.