ലൂണയുടെ സ്ഥാനത്തേക്ക് എത്തുന്നത് ഐഎസ്എല്ലിൽ എക്സ്പീരിയൻസില്ലാത്ത താരം,കാര്യങ്ങൾ അവസാന ഘട്ടത്തിൽ.
കേരള ബ്ലാസ്റ്റേഴ്സ് ഈ വിൻഡർ ട്രാൻസ്ഫർ വിൻഡോയിൽ എന്തായാലും ഒരു സൈനിംഗ് നടത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. എന്തെന്നാൽ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണയെ ക്ലബ്ബിന് നഷ്ടമായിരുന്നു. ആ വിടവ് നികത്താൻ ആവശ്യമായ ഒരു മധ്യനിര താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്. പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെ പകരക്കാരനെ എത്തിക്കും എന്നത് സ്ഥിരീകരിച്ചിരുന്നു.
പലവിധ റൂമറുകൾ പുറത്തുവന്നിരുന്നുവെങ്കിലും അതിലൊന്നും പുരോഗതി ഉണ്ടായിട്ടില്ല.ഇപ്പോഴും അതേക്കുറിച്ചുള്ള റൂമറുകൾ പുറത്തേക്ക് വരുന്നുണ്ട്. ഇന്നലെ ഫുട്ബോൾ എക്സ്ക്ലൂസീവ് ലൂണയുടെ പകരക്കാരനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പേര് വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. മറിച്ച് ചില ഡീറ്റെയിൽസുകളാണ് അവർ പങ്കുവെച്ചിട്ടുള്ളത്.
അതായത് ലൂണയുടെ പകരക്കാരനെ സൈൻ ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഏറെക്കുറെ താരത്തെ എത്തിക്കുന്നതിന്റെ തൊട്ടരികിൽ എത്തിക്കഴിഞ്ഞു. ആ താരത്തിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് പേപ്പർ അയച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ സൈനിങ്ങ് ഇതുവരെ പൂർത്തിയായിട്ടില്ല. വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എടുത്തു പറയേണ്ട കാര്യം ആ താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിൽ എക്സ്പീരിയൻസ് ഇല്ല എന്നതാണ്.അതായത് ഐഎസ്എല്ലിൽ കളിക്കാത്ത ഒരു പുതുമുഖ താരമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനിരിക്കുന്നത്.ദിവസങ്ങൾക്കുള്ളിൽ ട്രാൻസ്ഫർ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ താരം ആരാണ്? എവിടെനിന്നാണ് വരുന്നത് എന്ന വിവരങ്ങൾ ഒന്നും ലഭിക്കാത്തത് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.തീർച്ചയായും അതിനു വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.
ലൂണയുടെ പകരമായി കൊണ്ട് നിക്കോളാസ് ലൊദെയ്റോ വരും എന്നായിരുന്നു ആദ്യത്തെ റൂമറുകൾ.കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകുകയും ചെയ്തിരുന്നു.പക്ഷേ അത് അദ്ദേഹം നിരസിക്കുകയായിരുന്നു. അദ്ദേഹം ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ഒർലാന്റോ സിറ്റിയിലേക്ക് പോയിട്ടുണ്ട്. മെസ്സി ഉൾപ്പെടെയുള്ള താരനിരക്കെതിരെയാണ് അദ്ദേഹം അമേരിക്കയിൽ കളിക്കുക.