കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിനു വേണ്ടി നാളെയാണ് ഇറങ്ങുന്നത്. ജംഷെഡ്പൂർ എഫ്സിക്കെതിരെയാണ് രണ്ടാം റൌണ്ട് മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മൈതാനമായ കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുന്നത്. മഴയുടെ ഭീഷണി ഈ മത്സരത്തിനുണ്ട്.
നാളെ നടക്കുന്ന മത്സരത്തിന്റെ ഭാഗമായി കൊണ്ട് ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഉണ്ടാകും എന്നത് നേരത്തെ തന്നെ ഉറപ്പായ കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഫ്രാങ്ക് ഡോവനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളത്തെ മത്സരത്തിൽ ദിമി സ്‌ക്വാഡിനോടൊപ്പം ഉണ്ടാകുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.
പക്ഷേ മറ്റു നാല് താരങ്ങൾ നാളത്തെ മത്സരത്തിന്റെ ഭാഗമാവില്ല എന്നത് ഈ പരിശീലകൻ അറിയിച്ചിട്ടുണ്ട്. സൗരവ് മണ്ഡൽ, ഇഷാൻ പണ്ഡിറ്റ എന്നീ രണ്ടു താരങ്ങൾ നാളത്തെ മത്സരത്തിന് ഉണ്ടാവില്ല. രണ്ടുപേർക്കും പരിക്ക് സംബന്ധമായ വിഷയങ്ങളുണ്ട് എന്നാണ് സൂചനകൾ.ആദ്യ മത്സരത്തിലും ഈ താരങ്ങൾ ഉണ്ടായിരുന്നില്ല. കൂടാതെ രാഹുൽ കെപി,ബ്രൈസ് മിറാണ്ട എന്നീ രണ്ടു താരങ്ങളും നാളത്തെ മത്സരത്തിൽ ഉണ്ടാകില്ല എന്ന് പരിശീലകൻ പറഞ്ഞിട്ടുണ്ട്.
The last #KBFCJFC matchup was one to remember! 👊
— Kerala Blasters FC (@KeralaBlasters) September 30, 2023
Don't miss out! Get your tickets immediately ➡️ https://t.co/bz1l18bFwf #KBFCJFC #KBFC #KeralaBlasters pic.twitter.com/ZSQVnhtegH
ഈ രണ്ടു താരങ്ങളും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയോടൊപ്പം ഉണ്ടായിരുന്നു.രണ്ടുപേരും ചൈനയിൽ നിന്ന് മടങ്ങി എത്തിയിട്ടുണ്ട്. ഇന്നാണ് അവർ എത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നാളത്തെ മത്സരത്തിൽ ഉണ്ടാവില്ല എന്നാണ് കോച്ച് സ്ഥിരീകരിച്ചത്.ആദ്യ മത്സരത്തിലും ഈ രണ്ടു താരങ്ങളും ഇല്ലായിരുന്നു. മൂന്നാമത്തെ മത്സരമാവുമ്പോഴേക്കും ട്രെയിനിങ് ഒക്കെ നടത്തി ഈ രണ്ടു താരങ്ങളും സജ്ജരാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Frank Dauwen 🗣️"Dimi is with squad, Ishan & Saurav not available for tommorow, Rahul & Bryce arrived only today so won't be available tomorrow" #KBFC
— KBFC XTRA (@kbfcxtra) September 30, 2023
കേരള ബ്ലാസ്റ്റേഴ്സിന് വിജയിച്ചു കൊണ്ട് മുന്നോട്ടുപോകുക എന്നത് വളരെ പ്രധാനമാണ്. സ്വന്തം കാണികൾക്ക് മുന്നിൽ വച്ച് കൊണ്ട് കളിക്കുന്നതിന്റെ ആനുകൂല്യം കേരള ബ്ലാസ്റ്റേഴ്സ് മുതലടുക്കേണ്ടതുണ്ട്. ജംഷഡ്പൂരിനെ കീഴടക്കാനായാൽ അത് കൂടുതൽ കോൺഫിഡൻസ് പകരം.