കേരള ബ്ലാസ്റ്റേഴ്സ്മായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമർ ഇന്നലെ പുറത്തേക്കു വന്നിരുന്നു. അതായത് എഫ്സി ഗോവയുടെ മുന്നേറ്റ നിരയിലെ മിന്നും താരമായ നോഹ് സദൂയിയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ട്. അദ്ദേഹവുമായി ക്ലബ്ബ് ചർച്ചകൾ ആരംഭിച്ചിരുന്നു.90nd Stoppage ആയിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.
ഈ റൂമറിലെ കൂടുതൽ വിവരങ്ങൾ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം നൽകിയിട്ടുണ്ട്. അതായത് നോഹുമായുള്ള ചർച്ചകൾ അതിന്റെ ഫൈനൽ സ്റ്റേജിലാണ് ഉള്ളത്. അദ്ദേഹത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അദ്ദേഹത്തിന്റെ ഗോവയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ പോവുകയാണ്.ഈ കരാർ പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. ഗോവയിൽ തുടരാൻ അദ്ദേഹത്തിന് താല്പര്യമില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഫ്രീയായി കൊണ്ട് ക്ലബ് വിടും.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് ഓഫർ നൽകിയിട്ടുണ്ട്.രണ്ട് വർഷത്തെ ഒരു ഓഫറിലാണ് അദ്ദേഹം സൈൻ ചെയ്യുക എന്നാണ് റൂമറുകൾ ചൂണ്ടിക്കാണിക്കുന്നത്.
താരത്തെ കൊണ്ടുവരാൻ കഴിഞ്ഞാൽ തീർച്ചയായും അത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും. മധ്യനിരയിലും മുന്നേറ്റ നിരയിലും അതിവേഗത്തിലുള്ള മുന്നേറ്റങ്ങൾ നടത്താൻ കപ്പാസിറ്റിയുള്ള ഒരു താരം കൂടിയാണ് നോഹ്.2022-ലായിരുന്നു അദ്ദേഹം മൊറോക്കൻ ക്ലബ്ബിൽ നിന്നും ഗോവയിൽ എത്തിയത്. രണ്ട് സീസണുകളാണ് അദ്ദേഹം ഇവിടെ കളിച്ചിട്ടുള്ളത്.
35 മത്സരങ്ങളാണ് ആകെ അദ്ദേഹം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 14 ഗോളുകളും പതിനൊന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ആകെ 98 ഷോട്ടുകളാണ് അദ്ദേഹം ഉതിർത്തിട്ടുള്ളത്. അത് 48 ഷോട്ടുകൾ ടാർഗറ്റിലേക്കും 50 ഷോട്ടുകൾ ഓഫ് ടാർഗെറ്റിലേക്കും ആയിരുന്നു.ഇത്തരത്തിൽ മാരക പ്രഹര ശേഷിയുള്ള ഒരു താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ തീർച്ചയായും അത് ക്ലബ്ബിന്റെ കരുത്ത് വർദ്ധിപ്പിക്കും.