മത്സരത്തിന് ഇനിയും രണ്ടാഴ്ച്ചക്ക് മേലെ,ബ്ലാസ്റ്റേഴ്സ് ആരാധകർ പണി തുടങ്ങി, ഇപ്പോഴേ കരുത്ത് കാട്ടി.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ആരാധകരെ ത്രസിപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ അടിയറവ് പറഞ്ഞത്. രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയും കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.

അടുത്ത മത്സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ ഒന്നാണ്.കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് മുംബൈ സിറ്റി.മത്സരം അവരുടെ മൈതാനത്താണ്.ആ മത്സരം അതിജീവിക്കുക എന്നത് വളരെ ദുഷ്കരമായ ഒരു കാര്യം തന്നെയാണ്.

ഒക്ടോബർ എട്ടാം തീയതിയാണ് മുംബൈ സിറ്റിക്കെതിരെയുള്ള മത്സരം നടക്കുക. അതിനുശേഷം ഒക്ടോബർ 21ആം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം വരുന്നത്. ഒരു വലിയ ഇടവേള അവിടെയുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ആ മത്സരം നടക്കുന്നത്.

ഏകദേശം രണ്ടാഴ്ചയ്ക്ക് മേലെ ദൂരം ആ മത്സരത്തിലേക്ക് ഉണ്ട്. കഴിഞ്ഞ മത്സരം അവസാനിച്ചതോടുകൂടി തന്നെ കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. രണ്ടാഴ്ചക്ക് മേലെ സമയമുള്ള ഒരു മത്സരത്തിന്റെ ടിക്കറ്റുകൾ ഇപ്പോഴേ വിറ്റ് തീരുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സ് ആരാധകരും ഫുൾ പവറിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഈസ്റ്റ് ഗ്യാലറി ടിക്കറ്റുകൾ വിറ്റ് തീർന്നു എന്ന കാര്യം ഇന്നലെത്തന്നെ ഒഫീഷ്യലായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. അധികം വൈകാതെ വെസ്റ്റ് ഗാലറി ടിക്കറ്റ്കളും വിറ്റു തീരും. ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത ക്രെയ്സാണ് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്ത നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ആരാധകർ വൻ സ്വാധീനം ചെലുത്തും എന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സാന്നിധ്യം വളരെയധികം സഹായകരമായി എന്ന കാര്യം പരിശീലകൻ തന്നെ തുറന്നു സമ്മതിച്ചിരുന്നു.

indian Super leagueKerala Blasters
Comments (0)
Add Comment