Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഡ്യൂറന്റ് കപ്പിന് ബ്ലാസ്റ്റേഴ്സ് റെഡി,പുതിയ താരത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ക്ലബ്ബ്!

907

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക മത്സരത്തിന് ഇറങ്ങുകയാണ്. നാളെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:00 മണിക്ക് കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഡ്യൂറന്റ് കപ്പിലെ ഗ്രൂപ്പ് സിയിലെ മത്സരമാണ് നാളെ നടക്കുന്നത്.

പ്രീ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. താരങ്ങൾ എല്ലാവരും മിന്നുന്ന ഫോമിലാണ് എന്നത് ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നു. കൂടാതെ പുതിയ പരിശീലകൻ മികയേൽ സ്റ്റാറെ കൂടുതൽ അറ്റാക്കിന് പ്രാധാന്യം നൽകുന്ന പരിശീലകനാണ്. അദ്ദേഹത്തിന് കീഴിൽ കൂടുതൽ നല്ല രൂപത്തിലേക്ക് മാറാൻ ക്ലബ്ബിന് കഴിഞ്ഞു എന്ന് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.

ഡ്യൂറന്റ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഇപ്പോൾ ക്ലബ്ബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും തന്നെ സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. എടുത്തു പറയേണ്ട കാര്യം പുതുതായി ടീമിലേക്ക് എത്തിച്ച അലക്സാൻഡ്രേ കോയെഫ് ടീമിൽ ഉണ്ട് എന്നതാണ്.പക്ഷേ അദ്ദേഹം ഇപ്പോഴും ഫ്രാൻസിലാണ് ഉള്ളത്. അധികം വൈകാതെ തന്നെ ടീമിനോടൊപ്പം ജോയിൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരിക്ക് കാരണം പ്രീ സീസണിൽ ഇല്ലാതിരുന്ന ഗോൾകീപ്പർ സച്ചിൻ സുരേഷ് ഇപ്പോൾ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. കൂടാതെ പുതിയ താരം അമാവിയയും ടീമിൽ ഇടം നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്.

Goalkeepers: Sachin Suresh, Nora Fernandes, Som Kumar, Mohammed Arbaz

Defenders: Milos Drincic,Sandeep Singh, Hormipam Ruivah, Pritam Kotal, Alexandre Coeff, Aiban Dohling, Muhammed Saheef, Naocha Singh

Midfielders: Mohammed Azhar, , Danish Farooq, Freddy Lallawmawma, Vibin Mohanan, Yoihenba Meitei, Sagolsem Bikash Singh, Saurav Mandal, Bryce Miranda, Adrian Luna, Rentlei Lalthanmawia

Forwards: Noah Sadaoui, Kwame Peprah, Rahul Kannoly Praveen, Ishan Pandita, , Sreekuttan MS, Muhammed Ajsal, Mohammed Aimen