പുതിയ സൈനിങ്ങ് ഒഫീഷ്യലായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോൾകീപ്പർമാരെ ഈ ട്രാൻസ്ഫർ വിന്റോയിൽ ക്ലബ്ബിന് നഷ്ടമായിരുന്നു.ഗിൽ ഈസ്റ്റ് ബംഗാളിലേക്കായിരുന്നു പോയിരുന്നത്.കൂടാതെ മുഹീത് ഖാൻ ക്ലബ്ബ് വിടുകയും ചെയ്തു.

നിലവിൽ രണ്ട് ഗോൾകീപ്പർമാരാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. യുവതാരമായ സച്ചിൻ സുരേഷ്,37 കാരനായ കരൺജിത് സിംഗ് എന്നിവരാണ് ക്ലബ്ബിന്റെ ഗോൾകീപ്പർമാർ. ഇപ്പോൾ പുതിയ ഒരു ഗോൾകീപ്പറെ കൂടി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.ഒഫീഷ്യൽ പ്രഖ്യാപനം വന്നു.

ബംഗളൂരു എഫ്സിയുടെ ലാറ ശർമ്മയെയാണ് ക്ലബ് സ്വന്തമാക്കിയിട്ടുള്ളത്.ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഇദ്ദേഹം ക്ലബ്ബിനുവേണ്ടി കളിക്കുക. 24 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം .ഇന്ത്യൻ ആരോസ്,ATK എന്നീ ക്ലബ്ബുകളിലൂടെ വളർന്നുവന്ന ഗോൾകീപ്പറാണ് ലാറ ശർമ്മ. ഇന്ത്യൻ സൂപ്പർ ലീഗിൽ അധികമൊന്നും കളിച്ച് പരിചയമില്ലാത്ത താരമാണ് ഇദ്ദേഹം. 5 മത്സരങ്ങളാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്. 2020 ആയിരുന്നു അദ്ദേഹം ബംഗളൂരുവിൽ എത്തിയത്. 2026 വരെയുള്ള ഒരു കോൺട്രാക്ട് ആണ് അദ്ദേഹത്തിന് ബംഗളുരുവുമായി ഉള്ളത്.

ഇനിയും ക്ലബ്ബ് കൂടുതൽ സൈനിങ്ങുകൾ നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വിങ് ബാക്ക് പൊസിഷനിലേക്കും ഫൈക്കർ പൊസിഷനിലേക്കും ടീമിന് ഇപ്പോൾ താരങ്ങളെ ആവശ്യമുണ്ട്

Bengaluru FcKerala BlastersLara Sharma
Comments (0)
Add Comment